---
title: "വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി."
english_title: "As part of reading party, book store procession was conducted at Champat Reading & Granthalaya."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216597/as-part-of-reading-party-book-store-procession-was-conducted-at-champat-reading-granthalaya"
published_at: "2024-07-01T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682d76440dcf_Untitled-1_copy.jpg"
keywords: []
---

# വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി.

> **Lead Summary:** **ചമ്പാട്: ** വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി. ചമ്പാട് വെസറ്റ് യു.പി.സ്കൂളിലേയും, ചമ്പാട്എൽ.പി.സ്കൂളിലേയും വിദ്യാർത്ഥികൾ പുസ്തകങ്ങളുമായി ജാഥയായി വായനശാലയിൽ എത്തി.

## Article Content

**ചമ്പാട്: ** വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി. ചമ്പാട് വെസറ്റ് യു.പി.സ്കൂളിലേയും, ചമ്പാട്എൽ.പി.സ്കൂളിലേയും വിദ്യാർത്ഥികൾ പുസ്തകങ്ങളുമായി ജാഥയായി വായനശാലയിൽ എത്തി.

ചൊക്ളി ഉപജില്ലാവിദ്യാഭ്യാസഓഫീസർ എ.കെ ഗീത ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ടി.ഹരിദാസൻ്റെഅധ്യക്ഷതയിൽചേർന്ന യോഗത്തിൽകെ.പ്രദീപ്(ലൈബ്രറികൗൺസിൽ) വാർഡംഗം കെ.സുനിത, പ്രധാനധ്യാപകരായ രജിലേഷ്, എംജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാലസിക്രട്ടറി കെ.ഹരിദാസൻസ്വാഗതവും സി. ഉമേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216597/as-part-of-reading-party-book-store-procession-was-conducted-at-champat-reading-granthalaya)