---
title: "ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം"
english_title: "Beef curry reduced in quantity;After six months, the hotel owner was assaulted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216517/beef-curry-reduced-in-quantityafter-six-months-the-hotel-owner-was-assaulted"
published_at: "2024-07-01T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668281bc13d3e_668280a79832b_beaf.jpg"
keywords: []
---

# ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

> **Lead Summary:** **** ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ് മർദ്ദനമേറ്റത്.

## Article Content

**** ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ് മർദ്ദനമേറ്റത്.

ഇന്നലെ വൈകിട്ടാണ് മൂന്നംഗസംഘം വാവച്ചനെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദ്ദനത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216517/beef-curry-reduced-in-quantityafter-six-months-the-hotel-owner-was-assaulted)