---
title: "പാനൂർ - തലശേരി റൂട്ടിൽ കോപ്പാലത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ വാഹന യാത്രികർക്ക് ഭീഷണി ; അപകടത്തിൽപെടുന്നതിലേറെയും ഇരുചക്രവാഹനങ്ങൾ"
english_title: "Potholes formed on Kopalath road on Panur-Thalassery route pose a threat to motorists;Two-wheelers are the most involved in accidents"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215995/potholes-formed-on-kopalath-road-on-panur-thalassery-route-pose-a-threat-to-motoriststwo-wheelers-are-the-most-involved-in-accidents"
published_at: "2024-06-29T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fd1985acf8_Untitled-2_copy.jpg"
keywords: []
---

# പാനൂർ - തലശേരി റൂട്ടിൽ കോപ്പാലത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ വാഹന യാത്രികർക്ക് ഭീഷണി ; അപകടത്തിൽപെടുന്നതിലേറെയും ഇരുചക്രവാഹനങ്ങൾ

> **Lead Summary:** ** പാനൂർ: **ബസുകൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന തലശേരി - പാനൂർ റൂട്ടിൽ കോപ്പാലത്താണ് കുഴികളുള്ളത്..

## Article Content

** പാനൂർ: **ബസുകൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന തലശേരി - പാനൂർ റൂട്ടിൽ കോപ്പാലത്താണ് കുഴികളുള്ളത്..

മഴവെള്ളം കെട്ടികിടക്കുന്ന കുഴികളുടെ ആഴവും തിരിച്ചറിയാൻ സാധ്യമല്ല. കുഴിയുള്ളതറിയാതെ കുതിച്ചെത്തുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

റിലയൻസ്, ഭാരത് പെട്രോളിയം പെട്രോൾ പമ്പുകളും സമീപത്തായുള്ളതിനാൽ ഇന്ധനം നിറയ്ക്കാനായി ഇവിടേക്കെത്തുന്ന വാഹനങ്ങളും നിരവധി. കുഴി ഒഴിവാക്കാനായി വാഹനങ്ങൾ വശങ്ങൾ മാറി സഞ്ചരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.

തലശേരി - പാനൂർ റൂട്ടിലോടുന്ന ബസുകൾക്കും ഈ കുഴികൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരളയാത്രക്ക് തൊട്ട് മുമ്പാണ് ഇവിടെ ടാർ ചെയ്തത്. എത്രയും വേഗം റോഡ് ടാർ ചെയ്ത് പൂർവ സ്ഥിതിയിലാക്കണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215995/potholes-formed-on-kopalath-road-on-panur-thalassery-route-pose-a-threat-to-motoriststwo-wheelers-are-the-most-involved-in-accidents)