മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ
Jul 1, 2024 11:36 AM | By Rajina Sandeep

പാനൂര്‍: (www.panoornews.in) സംസ്ഥാനത്ത് ട്രോളിംഗ് തുടങ്ങിയതോടെ പുറമേ നിന്ന് എത്തിക്കുന്ന മത്സ്യങ്ങൾ പഴകിയതാണെന്ന ആക്ഷേപം ശക്തം. കഴിഞ്ഞ ദിവസം വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിൽ പുഴുക്കളെ കണ്ടെത്തി. പൊരിക്കാൻ ചട്ടിയിലിട്ട അയല മത്സ്യത്തിൽ ചൂട് തട്ടിയതോടെ നിറയെ പുഴുക്കൾ പുറത്ത് വന്നു.

വളയം ഒന്നാം വാർഡിലെ പ്രവാസിയായ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ ശനിയാഴ്ച്ച വാങ്ങിയ മത്സ്യമാണ് പുഴുക്കൾ നിറഞ്ഞ നിലയിൽ കണ്ടത്. വീട്ടുകാർ ദൃശ്യം മൊബൈ ഫോണിൽ പകർത്തി നാട്ടുകാരുമായി പങ്ക് വെച്ചു. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

സംഭവം ഗൗരവമായി കാണണമെന്നും വലിയ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുകയെന്നും ഗ്രാമ പഞ്ചായത്ത് അംഗം പി.പി സിനില പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നാളെ പ്രദേശം സന്ദർശിക്കുമെന്നും മത്സ്യം വിതരണം ചെയ്തവരെ കുറിച്ച് വിവരം ലഭിച്ചതായും ആശാവർക്കർ കെ.കെ പ്രമീളയും പറഞ്ഞു.

മത്സ്യം പൊരിച്ചത് കൊണ്ട് മാത്രമാണ് അകത്തുള്ള പുഴുക്കളെ കണ്ടെത്താൻ കഴിഞ്ഞത്. നിരവധി വീട്ടുകാർ കറിവെച്ച് മത്സ്യം കഴിച്ചിട്ടുമുണ്ട്. മത്സ്യവിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തനമെന്നും ഗുണമേന്മയുള്ള മത്സ്യം മാത്രമേ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താൻ അധികൃതർ തയ്യാറാകണമെന്ന് വളയം നവധ്വനി ക്ലബ് എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.

When eating fish .... pan fried fish full of maggots

Next TV

Related Stories
ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി  കാണാതായ  പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

Jul 2, 2024 07:16 PM

ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ...

Read More >>
ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

Jul 2, 2024 03:25 PM

ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

നാട്ടിൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടിൽ ഞെട്ടൽമാറാതെ മേമുണ്ട ചല്ലിവയൽ...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 2, 2024 03:14 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം

Jul 2, 2024 02:46 PM

കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം

കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ്...

Read More >>
ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

Jul 2, 2024 12:49 PM

ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ...

Read More >>
Top Stories