അമ്മയെ രണ്ട് ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ ഒരു മൃതദേഹം; ഭർത്താവ് മുങ്ങി, ദുരൂഹത

അമ്മയെ രണ്ട് ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ ഒരു മൃതദേഹം; ഭർത്താവ് മുങ്ങി, ദുരൂഹത
Jul 1, 2024 12:06 PM | By Rajina Sandeep

വയനാട് :(www .panoornews.in)  വയനാട്ടിൽ രണ്ട് ദിവസം മുമ്പ് കണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊഴുതന ഇടിയംവയൽ സ്വദേശി മീനയുടെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ മീനയുടെ ഭർത്താവ് ശങ്കരനെയും കാണാതായി. മീനയുടെ മരണത്തിൽ ദുരൂഹത ഉയർന്നതോടെ ഭർത്താവിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇടിയംവയൽ സ്വദേശി മീനയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം രാവിലെ മകൻ അടുത്തുള്ള കിണറ്റിൽ വെള്ളം കോരാൻ പോയപ്പോഴാണ് മീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

പൊലീസും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മീന മരിച്ചെന്ന വിവരം പരന്നതിനു പിന്നാലെയാണ് ഭർത്താവ് ശങ്കരനെ കാണാതായത്.

സ്ഥിരം മദ്യപാനിയായ ശങ്കരനും മീനയും തമ്മിൽ വഴക്കുണ്ടാകാറുണ്ട്. ഇക്കാര്യം പ്രദേശവാസികളും ബന്ധുക്കളും പൊലീസിന് മൊഴി നൽകി.

വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

The mother has been missing for two days, and when the son comes to fetch water, a body is found in the well;Husband drowned, mystery

Next TV

Related Stories
കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്

Jul 3, 2024 10:49 AM

കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്

കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട്...

Read More >>
പാനൂർ ബസ്സ്റ്റാൻ്റിൽ വിദ്യാർത്ഥികൾക്ക് പൊലീസ് സംരക്ഷണം

Jul 3, 2024 10:19 AM

പാനൂർ ബസ്സ്റ്റാൻ്റിൽ വിദ്യാർത്ഥികൾക്ക് പൊലീസ് സംരക്ഷണം

പാനൂർ ബസ്സ്റ്റാൻ്റിൽ വിദ്യാർത്ഥികൾക്ക് പൊലീസ്...

Read More >>
ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി  കാണാതായ  പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

Jul 2, 2024 07:16 PM

ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ...

Read More >>
ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

Jul 2, 2024 03:25 PM

ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

നാട്ടിൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടിൽ ഞെട്ടൽമാറാതെ മേമുണ്ട ചല്ലിവയൽ...

Read More >>
Top Stories










News Roundup