---
title: "കനത്ത മഴ ;  മനേക്കര പ്രദേശത്ത് വെള്ളക്കെട്ട്"
english_title: "heavy rainWater pond in Manekkara area"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216390/heavy-rainwater-pond-in-manekkara-area"
published_at: "2024-07-01T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682428eb3054_Untitled-2_copy.jpg"
keywords: []
---

# കനത്ത മഴ ;  മനേക്കര പ്രദേശത്ത് വെള്ളക്കെട്ട്

> **Lead Summary:** **മനേക്കര:*** *കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മനേക്കര - താഴെ ചമ്പാട് സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. മനേക്കര മാവേലി സ്റ്റോറിന് സമീപവും, ചമ്പാട് കുണ്ടുകുളങ്ങര ഒരുമ ബസ് സ്റ്റോപ്പിന് സമീപവും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

## Article Content

**മനേക്കര:*** *കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മനേക്കര - താഴെ ചമ്പാട് സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. മനേക്കര മാവേലി സ്റ്റോറിന് സമീപവും, ചമ്പാട് കുണ്ടുകുളങ്ങര ഒരുമ ബസ് സ്റ്റോപ്പിന് സമീപവും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

വെള്ളം പെട്ടന്ന് ഒഴുകിപ്പോവാൻ വലിപ്പമുള്ള ഓവുചാൽ ഇല്ലാത്തതും, അശാസ്ത്രീയമായ രീതിയിൽ വയൽ നികത്തിയതും വെള്ളത്തിന് സുഗമമായി ഒഴുകാൻ തടസം സൃഷ്ടിക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം.

മഴ കനത്തു പെയ്താൽ മനേക്കര - താഴെ ചമ്പാട് വഴി ടൂവീലർ, ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥ വർഷാ വർഷം ഉണ്ടാകാറാറുണ്ട്.

ഓഫീസിലും മാർക്കറ്റിലും ആശുപത്രിയിലും പോകുന്ന സാധാരണക്കാരായ യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും യാത്ര ദുഷ്ക്കക്കരമായി.

നാട്ടുകാർ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പിനോടും ഗ്രാമപഞ്ചായത്ത് അധികൃതരോടും പരാതി പറഞ്ഞിട്ടും വെള്ളക്കെട്ടിന് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല.

വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുവാൻ ബന്ധപ്പെട്ട അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216390/heavy-rainwater-pond-in-manekkara-area)