കണ്ണൂരിൽ സിപിഐഎം വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം; ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു

കണ്ണൂരിൽ സിപിഐഎം വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം; ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു
Jun 28, 2024 02:33 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വീടിനും മനുവിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകും.

ആലക്കോട് പൊലീസിന് ഇത് സംബന്ധിച്ച് നിർദേശം നൽകി. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. സുരക്ഷ വേണ്ടെന്ന് പൊലീസിനെ മനു തോമസ് അറിയിച്ചിരുന്നു. സിപിഐഎം നേതാവ് പി ജയരാജനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മനു രം​​ഗത്തെത്തിയിരുന്നു.

പിന്നാലെ സമൂഹമാധ്യമങ്ങളിൽ‌ മനു തോമസിന് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. മുഴുവൻ സമയ സുരക്ഷ എന്ന നിലക്കല്ല ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. മ നു സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് പൊലീസ് സംരക്ഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.

ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങൾ പാർട്ടിയിൽ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു. മനു തോമസിന്റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ അന്വേഷണം വേണമെന്നാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിലും ഉന്നയിക്കുകയും ചെയ്തിരുന്നു.

അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനു തോമസ് വെളിപ്പെടുത്തിയിരുന്നു. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല വൈകൃതമായിരുന്നുവെന്ന് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കണ്ണൂരിൽ ഇപ്പോഴും അധോലോക സംവിധാനമുണ്ടെന്നും സംഘടനാ ബന്ധങ്ങൾ ചിലർ തെറ്റായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും മനു തോമസ് പറഞ്ഞിരുന്നു.

Police protection for Manu Thomas who left CPIM in Kannur;The district police chief ordered

Next TV

Related Stories
കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്

Jun 30, 2024 07:36 PM

കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്

കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്...

Read More >>
മനേക്കരയിൽ പി.എൻ. പണിക്കർ -ഐ.വി. ദാസ് -കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.

Jun 30, 2024 07:26 PM

മനേക്കരയിൽ പി.എൻ. പണിക്കർ -ഐ.വി. ദാസ് -കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.

മനേക്കര കുമാരൻ മാസ്റ്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ, ഐ.വി.ദാസ്, കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം...

Read More >>
യഥാസമയം പണമെത്തുന്നില്ല ; അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.

Jun 30, 2024 06:49 PM

യഥാസമയം പണമെത്തുന്നില്ല ; അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.

അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി...

Read More >>
സ്വപ്നസൗധം പണിത് ഒന്നരവര്‍ഷം ; നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍ കുറിപ്പ്.....

Jun 30, 2024 11:58 AM

സ്വപ്നസൗധം പണിത് ഒന്നരവര്‍ഷം ; നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍ കുറിപ്പ്.....

നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍...

Read More >>
മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ  ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

Jun 29, 2024 08:26 PM

മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുത്, മനു തോമസ് വന്നാൽ സംരക്ഷിക്കും -രാഹുൽ മാങ്കൂട്ടത്തില്‍

Jun 29, 2024 07:19 PM

പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുത്, മനു തോമസ് വന്നാൽ സംരക്ഷിക്കും -രാഹുൽ മാങ്കൂട്ടത്തില്‍

പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുത്, മനു തോമസ് വന്നാൽ സംരക്ഷിക്കും -രാഹുൽ...

Read More >>
Top Stories