---
title: "മനേക്കരയിൽ പി.എൻ. പണിക്കർ -ഐ.വി. ദാസ് -കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു."
english_title: "In Manekkara, P.N.Panicker - I.V.Das - K.Damodaran organized the commemoration."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216287/in-manekkara-pnpanicker-ivdas-kdamodaran-organized-the-commemoration"
published_at: "2024-06-30T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668164d1daa2a_Untitled-5_copy.jpg"
keywords: []
---

# മനേക്കരയിൽ പി.എൻ. പണിക്കർ -ഐ.വി. ദാസ് -കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.

> **Lead Summary:** **മനേക്കര: ** മനേക്കര കുമാരൻ മാസ്റ്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ, ഐ.വി.ദാസ്, കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.എൻ. പണിക്കർ - കെ. ദാമോദരൻ അനുസ്മരണം പ്രമുഖ എഴുത്തുകാരൻ വി. മധുസൂദനൻ നിർവഹിച്ചു.

## Article Content

**മനേക്കര: ** മനേക്കര കുമാരൻ മാസ്റ്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ, ഐ.വി.ദാസ്, കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.എൻ. പണിക്കർ - കെ. ദാമോദരൻ അനുസ്മരണം പ്രമുഖ എഴുത്തുകാരൻ വി. മധുസൂദനൻ നിർവഹിച്ചു.

ഐ. വി. ദാസ് അനുസ്മരണം ഗ്രന്ഥശാല കൗൺസിൽ പാനൂർ മേഖലാ പ്രസിഡന്റ് കെ. ഹരിദാസൻ നിർവഹിച്ചു. സമൂഹത്തിൽ വായനയുടെയും എഴുത്തിൻ്റെയും ഒരു സംസ്ക്കാരവും ഗ്രന്ഥശാലയുടെ പ്രാധാന്യവും സാമൂഹിക പ്രതിബദ്ധതാ സംസ്ക്കാരവും ഊട്ടിയുറപ്പിച്ച സാമൂഹിക പരിഷ്ക്കർത്താക്കളായിരുന്നു മൂവരുമെന്ന് പ്രഭാഷകർ പറഞ്ഞു.

വായനശാലാ സെക്രട്ടറി അജയഘോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹേമന്ത് മനേക്കര സ്വാഗതവും ലൈബ്രേറിയൻ രാജേശ്വരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216287/in-manekkara-pnpanicker-ivdas-kdamodaran-organized-the-commemoration)