---
title: "യഥാസമയം പണമെത്തുന്നില്ല ; അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി."
english_title: "Money does not arrive on time;KSEB has stopped accepting electricity bill amount through Akshaya Kendra and Friends."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216281/money-does-not-arrive-on-timekseb-has-stopped-accepting-electricity-bill-amount-through-akshaya-kendra-and-friends"
published_at: "2024-06-30T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66815d9e7199a_Untitled-4_copy.jpg"
keywords: []
---

# യഥാസമയം പണമെത്തുന്നില്ല ; അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.

> **Lead Summary:** ****** ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

## Article Content

****** ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വൈദ്യുതിബിൽ തുക കെ എസ് ഇ ബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്.

അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്. ഉപഭോക്താക്കളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216281/money-does-not-arrive-on-timekseb-has-stopped-accepting-electricity-bill-amount-through-akshaya-kendra-and-friends)