---
title: "കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു "
english_title: "Two children drowned while bathing in a pond in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216014/two-children-drowned-while-bathing-in-a-pond-in-kannur"
published_at: "2024-06-29T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fdf4718f41_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു 

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂരിനടുത്ത് ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബല്‍ ആമീന്‍ , ആദില്‍ ബിന്‍ മുഹമ്മദ് എന്നിവരാണ് മരിച്ചത്.

## Article Content

**കണ്ണൂര്‍:** കണ്ണൂരിനടുത്ത് ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബല്‍ ആമീന്‍ , ആദില്‍ ബിന്‍ മുഹമ്മദ് എന്നിവരാണ് മരിച്ചത്.

സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം.

മൂന്നു കുട്ടികളാണ് കുളക്കരയിലെത്തിയത്. ഇതിൽ രണ്ടു പേർ കുളിക്കാനിറങ്ങി. രണ്ടു കുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു. ഒരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലുമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216014/two-children-drowned-while-bathing-in-a-pond-in-kannur)