മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ  ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം
Jun 29, 2024 08:26 PM | By Rajina Sandeep

തലശേരി:(www.panoornews.in)  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂ‌ൾ വിദ്യാർത്ഥി ധർമ്മടം ഒഴയിൽ ഭാഗം ഷഹർബാൻ ഹൗസിൽ കോട്ടക്കണ്ടി ലിയാഖത്ത് - ഷഹറ ദമ്പതികളുടെ മകൻ കെ.കെ. ആതിലിനെ (14) യാണ് വീടിന് മുകളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ പെൺകുട്ടികൾ ധരിക്കുന്ന മിഡിയും ടോപ്പുമാണ് കാണപ്പെട്ടത്. മാതാവ് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടിൽ വല്യമ്മ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്.

കുളിക്കാനെന്നു പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയ ആദിലിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പരിസരവാസികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് ലിയാഖത്ത് ഗൾഫിലാണുള്ളത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷിബില സെറിൻ, സാഹിർ എന്നിവർ സഹോദരങ്ങളാണ്. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന സംശയമുയരുന്നുണ്ട്.

Midi, a 9th class student of Thalassery wearing a top hanged to death at home;Suspect online game behind

Next TV

Related Stories
വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി.

Jul 1, 2024 09:41 PM

വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി.

ചൊക്ളി ഉപജില്ലാവിദ്യാഭ്യാസഓഫീസർ എ.കെ ഗീത ഏറ്റുവാങ്ങി ഉദ്ഘാടനം...

Read More >>
പൂസായി ഡ്രൈവർ,  വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ;  കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും  ഡ്രൈവറെ പിടികൂടി  പൊലീസിന് കൈമാറി

Jul 1, 2024 08:28 PM

പൂസായി ഡ്രൈവർ, വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ; കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറി

കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറി...

Read More >>
ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

Jul 1, 2024 07:13 PM

ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക-...

Read More >>
പഴകിയാൽ  പണി കിട്ടും; ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

Jul 1, 2024 07:08 PM

പഴകിയാൽ പണി കിട്ടും; ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി...

Read More >>
Top Stories










News Roundup