സ്വപ്നസൗധം പണിത് ഒന്നരവര്‍ഷം ; നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍ കുറിപ്പ്.....

സ്വപ്നസൗധം പണിത് ഒന്നരവര്‍ഷം ; നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍ കുറിപ്പ്.....
Jun 30, 2024 11:58 AM | By Rajina Sandeep

(www.panoornews.in)  ഗള്‍ഫില്‍ ജോലിക്കാരനായ ഭര്‍ത്താവ് നാട്ടില്‍ സ്വപ്നസൗധം പണിതിട്ട് ഒന്നരവര്‍ഷമേ ആയുള്ളൂ. അതിനിടയിലാണ് പുതുമയുടെ മണം വിട്ടുമാറാത്ത ആ ആഡംബരവീട്ടില്‍..

രക്തം ചീന്തിക്കൊണ്ടുള്ള ഭാര്യയുടെ അപകടമരണം സംഭവിച്ചത്. അതും ആഡംബരത്തിന്റെ പ്രതീകമായി ഫിറ്റ് ചെയ്ത ബാത്ത് റൂമിലെ നിലത്ത് മുട്ടാത്ത (വോള്‍മൗണ്ട്- wall-mount closet ) ക്ലോസറ്റ് മൂലം.

നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് എങ്ങിനെ തന്റെ സ്വപ്ന ജീവിതം തകര്‍ത്തുകളഞ്ഞു എന്നാണ് സജീഷ് മണ്ണൂര്‍ ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

വോള്‍ മൗണ്ട് ക്ലോസറ്റിലിരുന്ന തന്റെ ഭാര്യ ക്ലോസറ്റ് തകര്‍ന്ന് വീണ് അതിന്റെ ചില ഭാഗങ്ങള്‍ ശരീരത്തില്‍ തറച്ചുണ്ടായ രക്തസ്രാവത്താല്‍ മരിച്ചുപോയി എന്നും സജീഷ് മണ്ണൂര്‍ കുറിപ്പില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ഈ കുറിപ്പ് വൈറലായി പ്രചരിക്കുകയാണ്. സജീഷ് മണ്ണൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം… സുഹൃത്തുക്കളെ, നിങ്ങളില്‍ ഭൂരിഭാഗവും എന്റെ (സജീഷ് )ഭാര്യ ഹരിപ്രിയക്ക് സംഭവിച്ച ദുരന്തം അറിഞ്ഞു കാണുമല്ലോ? 16 വർഷം എന്റെ കൂടെ എന്റെ നിഴലായി നടന്ന അവളുടെ ആകസ്മിക മരണത്തില്‍ തകർന്നു പോയ എന്നെയും കുടുംബത്തെയും നേരിട്ടും അല്ലാതെയും ആശ്വസിപ്പിച്ച എല്ലാവർക്കും നന്ദി.

ഞങ്ങള്‍ ഞങ്ങളുടെ സ്വപ്ന സൗധം പണിത് താമസം തുടങ്ങിയിട്ട് ഒന്നര വർഷമേ ആകന്നുള്ളൂ. നാട്ടിലില്ലാത്തതിനാല്‍ വീട് പണിയുവാൻ ഫുള്‍ കോണ്‍ട്രാക്‌ട് നല്‍കുകയായിരുന്നു. ബാത്റൂമുകളില്‍ കൂടുതല്‍ ഭംഗിയും വൃത്തിയുമുള്ള പ്രമുഖ കമ്പനിയുടെ വാള്‍ മൗണ്ട് ക്ലോസറ്റുകള്‍ കോഴിക്കോട്ടെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നും ഞങ്ങള്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 22 ന് ബാത്റൂമില്‍ പോയ ഭാര്യ പ്രസ്തുത ക്ലോസറ്റ് പൊട്ടി താഴോട്ട് പതിച്ച്‌ ചിതറിത്തെറിച്ച്‌ അതിന്റെ മൂർച്ചയേറിയ ഭാഗങ്ങള്‍ തുടയിലും വയറ്റിലും കുത്തിക്കയറി, ചോര വാർന്ന് ആരുമറിയാതെ മരണപ്പെടുകയായിരുന്നു.

ഞാൻ ജോലി സംബന്ധമായി തിരുവനന്തപുരത്തും 14 ഉം 11 ഉം വയസ്സുള്ള മക്കള്‍ കളിക്കുകയുമായിരുന്നു. ഇപ്പോള്‍ പലരും പറയുന്നു ഇത്തരം വാള്‍ മൗണ്ട് ക്ലോസറ്റുകള്‍ അപകടകാരികള്‍ ആണ് എന്നും ധാരാളം പേർക്ക് ഇങ്ങനെ പരിക്ക് പറ്റിയിട്ടുണ്ട് എന്നും. ഇത് ഫിറ്റ് ചെയ്യുന്നേരം ആരും ഇങ്ങനെ ഒന്ന് പറയുകയുണ്ടായില്ല.

അത് കൊണ്ട് പുതുതായി വീട് പണിയുന്നവരും ഇത്തരം ക്ലോസറ്റുകള്‍ ഉപയോഗിക്കുന്നവരും അല്‍പ്പം ജാഗ്രത പുലർത്തുക. പുറംഭംഗിയിലല്ല കാര്യം.

നിലത്ത് സീറ്റിംഗ് ഉള്ള ക്ലോസറ്റുകള്‍ ഉപയോഗിക്കുന്നതാകും നല്ലത് എന്ന് തോന്നുന്നു. കൂടാതെ പരിചയ സമ്ബന്നരായ പ്ലംബർമാരെ ജോലി ഏല്‍പ്പിക്കുക. കാരണം ഇതിന്റെയൊന്നും ABCD അറിയാത്തവരാണ് നമ്മളില്‍ ഭൂരിപക്ഷവും .

ഇതിന്റെ ദോഷവശങ്ങള്‍ ഒരു ബില്‍ഡറോ കമ്ബനിയോ നിങ്ങളോട് ഒരിക്കലും പറയുമെന്ന് തോന്നുന്നില്ല. ഈ ദുരന്തത്തിന്റെ ഭീകരത മനസ്സിലാകാത്തവർക്കായി പ്രസ്തുത ബാത്റൂമിന്റെ ഒരു ഫോട്ടോ കൂടെ ചേർക്കുന്നു. സജീഷ് മണ്ണൂര്‍ എന്ന് അകാലത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭർത്താവും അമ്മയെ നഷടപ്പെട്ട മക്കളും.(സജീഷ് മണ്ണൂര്‍)

A year and a half after building the dream house;The husband's viral note shared the story of his wife's death due to a wall mount closet that did not hit the ground.....

Next TV

Related Stories
ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്

Jul 2, 2024 08:19 AM

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ...

Read More >>
അമീബിക്ക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ

Jul 2, 2024 07:52 AM

അമീബിക്ക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ

തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പുതിയതായി ചികിൽസ...

Read More >>
വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി.

Jul 1, 2024 09:41 PM

വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി.

ചൊക്ളി ഉപജില്ലാവിദ്യാഭ്യാസഓഫീസർ എ.കെ ഗീത ഏറ്റുവാങ്ങി ഉദ്ഘാടനം...

Read More >>
പൂസായി ഡ്രൈവർ,  വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ;  കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും  ഡ്രൈവറെ പിടികൂടി  പൊലീസിന് കൈമാറി

Jul 1, 2024 08:28 PM

പൂസായി ഡ്രൈവർ, വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ; കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറി

കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറി...

Read More >>
ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

Jul 1, 2024 07:13 PM

ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക-...

Read More >>
Top Stories










News Roundup