---
title: "തലശേരി ധർമ്മടത്ത്  ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി 4 പേർ അറസ്റ്റിൽ ; 47 ഗ്രാം എംഡിഎംഎയും, 2 കിലോ കഞ്ചാവും കണ്ടെത്തി"
english_title: "4 persons arrested with drugs worth lakhs in Thalassery Dharmadam;47 grams of MDMA and 2 kg of cannabis were found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215693/4-persons-arrested-with-drugs-worth-lakhs-in-thalassery-dharmadam47-grams-of-mdma-and-2-kg-of-cannabis-were-found"
published_at: "2024-06-28T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e73f090802_vrrrrrrrrrrrrrrr.jpg"
keywords: []
---

# തലശേരി ധർമ്മടത്ത്  ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി 4 പേർ അറസ്റ്റിൽ ; 47 ഗ്രാം എംഡിഎംഎയും, 2 കിലോ കഞ്ചാവും കണ്ടെത്തി

> **Lead Summary:** ***തലശേരി: *** തലശ്ശേരി വടക്കുമ്പാട് ലക്ഷങ്ങൾ വിലവരുന്ന മയക്ക്മരുന്നുമായി നാല് പേർ പിടിയിൽ. വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് , കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത് പ്രതികളിൽ നിന്ന് 47ഗ്രാം എം.ഡി.എം.എയും രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

## Article Content

***തലശേരി: *** തലശ്ശേരി വടക്കുമ്പാട് ലക്ഷങ്ങൾ വിലവരുന്ന മയക്ക്മരുന്നുമായി നാല് പേർ പിടിയിൽ. വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് , കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത് പ്രതികളിൽ നിന്ന് 47ഗ്രാം എം.ഡി.എം.എയും രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

വടക്കുമ്പാട് പോസ്റ്റ് ഓഫീസിനു സമീപം മിനി സ്റ്റേഡിയം റോഡിലെ ആസിയാസ് വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്ക് മരുന്നുമായി 4 പേരെ പിടികൂടിയത്.വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ  എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 47ഗ്രാം എം.ഡി.എം.എയും രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ സംഘത്തിലെ ചിലരെ പോലീസ് പിന്തുടരുകയായിരുന്നു.

മാർക്കറ്റിൽ 5 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്.ബംഗ്ലൂരിൽ നിന്നും കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215693/4-persons-arrested-with-drugs-worth-lakhs-in-thalassery-dharmadam47-grams-of-mdma-and-2-kg-of-cannabis-were-found)