കനത്ത മഴ ; വീടിൻ്റെ മേൽക്കൂര തകർന്ന് പാനൂർ ചെറ്റക്കണ്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

കനത്ത മഴ ; വീടിൻ്റെ മേൽക്കൂര തകർന്ന് പാനൂർ ചെറ്റക്കണ്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
Jun 28, 2024 12:49 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. ചെറ്റക്കണ്ടി എ.കെ.ജി. നഗർ തെക്കും മുറിയിലാണ് അപകടം. വടക്കേ കരാൽ കുമാരൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നുവീണത്.

മീത്തലെ ചരുമംഗലത്ത് നാണി (67), മീത്തലെ ചരു മംഗലത്ത് ചിത്ര (38), വടക്കെകരാൾ ശാരദ (60), കിഴക്കെചരുമംഗലത്ത് രസ്ന (30), മീത്തലെ ചരുമംഗലത്ത് വസന്ത (55), മീത്തലെ ചരുമംഗലത്ത് കൃപ (28) എന്നിവർക്കാണ് പരിക്കുപറ്റിയത്.

കാലിനും കൈക്കും തോളിലും തലയ്ക്കും പരിക്കുപറ്റിയ ആറുപേരെയും പാറക്കടവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലിക്കിടയിൽ വീടിന്റെ ഉമ്മറത്തിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് മേൽക്കൂര നിലംപതിച്ചത്.

സംഭവസമയത്ത് ഉമ്മറത്ത് നിരവധി തൊഴിലാളി കളുണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവർ ഇറങ്ങിയോടി. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. തങ്കമണി, സെക്രട്ടറി വി.വി. പ്രസാദ്, പഞ്ചായത്തംഗങ്ങളായ വി.പി. മനോജ്, ടി.പി. യശോദ, സി.പി.എം. നേതാക്കളായ എ.കെ. അജയൻ, എം.എം. മനോ മോഹനൻ എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു

heavy rainThe roof of the house collapsed and the workers were injured in Chettakandi, Panur

Next TV

Related Stories
കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്

Jun 30, 2024 07:36 PM

കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്

കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്...

Read More >>
മനേക്കരയിൽ പി.എൻ. പണിക്കർ -ഐ.വി. ദാസ് -കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.

Jun 30, 2024 07:26 PM

മനേക്കരയിൽ പി.എൻ. പണിക്കർ -ഐ.വി. ദാസ് -കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.

മനേക്കര കുമാരൻ മാസ്റ്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ, ഐ.വി.ദാസ്, കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം...

Read More >>
യഥാസമയം പണമെത്തുന്നില്ല ; അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.

Jun 30, 2024 06:49 PM

യഥാസമയം പണമെത്തുന്നില്ല ; അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.

അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി...

Read More >>
സ്വപ്നസൗധം പണിത് ഒന്നരവര്‍ഷം ; നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍ കുറിപ്പ്.....

Jun 30, 2024 11:58 AM

സ്വപ്നസൗധം പണിത് ഒന്നരവര്‍ഷം ; നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍ കുറിപ്പ്.....

നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍...

Read More >>
മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ  ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

Jun 29, 2024 08:26 PM

മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുത്, മനു തോമസ് വന്നാൽ സംരക്ഷിക്കും -രാഹുൽ മാങ്കൂട്ടത്തില്‍

Jun 29, 2024 07:19 PM

പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുത്, മനു തോമസ് വന്നാൽ സംരക്ഷിക്കും -രാഹുൽ മാങ്കൂട്ടത്തില്‍

പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുത്, മനു തോമസ് വന്നാൽ സംരക്ഷിക്കും -രാഹുൽ...

Read More >>
Top Stories