കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു
Jun 28, 2024 12:29 PM | By Rajina Sandeep

കോഴിക്കോട്:(www.panoornews.in)  കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

കണ്ണൂർ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂർ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്.

അതീവ ജാഗ്രതയോടെ സാഹചര്യത്തെ ആരോഗ്യ വകുപ്പ് കാണുന്നത്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രോഗ ലക്ഷണങ്ങള്‍: രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.

Amoebic encephalitis again in Kozhikode;A 12-year-old boy has been diagnosed with the disease

Next TV

Related Stories
കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്

Jun 30, 2024 07:36 PM

കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്

കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്...

Read More >>
മനേക്കരയിൽ പി.എൻ. പണിക്കർ -ഐ.വി. ദാസ് -കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.

Jun 30, 2024 07:26 PM

മനേക്കരയിൽ പി.എൻ. പണിക്കർ -ഐ.വി. ദാസ് -കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.

മനേക്കര കുമാരൻ മാസ്റ്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ, ഐ.വി.ദാസ്, കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം...

Read More >>
യഥാസമയം പണമെത്തുന്നില്ല ; അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.

Jun 30, 2024 06:49 PM

യഥാസമയം പണമെത്തുന്നില്ല ; അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.

അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി...

Read More >>
സ്വപ്നസൗധം പണിത് ഒന്നരവര്‍ഷം ; നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍ കുറിപ്പ്.....

Jun 30, 2024 11:58 AM

സ്വപ്നസൗധം പണിത് ഒന്നരവര്‍ഷം ; നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍ കുറിപ്പ്.....

നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ മരണത്തില്‍ കലാശിച്ച കഥ പങ്കുവെച്ച്‌ ഭര്‍ത്താവിന്റെ വൈറല്‍...

Read More >>
മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ  ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

Jun 29, 2024 08:26 PM

മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുത്, മനു തോമസ് വന്നാൽ സംരക്ഷിക്കും -രാഹുൽ മാങ്കൂട്ടത്തില്‍

Jun 29, 2024 07:19 PM

പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുത്, മനു തോമസ് വന്നാൽ സംരക്ഷിക്കും -രാഹുൽ മാങ്കൂട്ടത്തില്‍

പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുത്, മനു തോമസ് വന്നാൽ സംരക്ഷിക്കും -രാഹുൽ...

Read More >>
Top Stories