---
title: "മൂന്ന് വയസുള്ള കുഞ്ഞിനോട് മുത്തച്ഛന്റെ ക്രൂരത; ചായ ഒഴിച്ച് പൊള്ളിച്ചു, ഗുരുതരാവസ്ഥയില്‍"
english_title: "Grandfather's cruelty to three-year-old child;Burned by spilling tea, in critical condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215579/grandfathers-cruelty-to-three-year-old-childburned-by-spilling-tea-in-critical-condition"
published_at: "2024-06-28T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e2d5b66e54_crime-022204-16x9.jpg"
keywords: []
---

# മൂന്ന് വയസുള്ള കുഞ്ഞിനോട് മുത്തച്ഛന്റെ ക്രൂരത; ചായ ഒഴിച്ച് പൊള്ളിച്ചു, ഗുരുതരാവസ്ഥയില്‍

> **Lead Summary:** ** **മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛൻ്റെ ക്രൂരത. കുട്ടിയെ മുത്തച്ഛന്‍ പൊള്ളലേൽപ്പിച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എ‌ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ പൊളളലേൽപ്പിച്ചത്.

## Article Content

** **മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛൻ്റെ ക്രൂരത. കുട്ടിയെ മുത്തച്ഛന്‍ പൊള്ളലേൽപ്പിച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എ‌ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ പൊളളലേൽപ്പിച്ചത്.

ഈ മാസം 24നായിരുന്നു കുട്ടിയെ അക്രമിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത്ത് പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അമ്മയുടെ രണ്ടാനച്ഛൻ ചൂട് ചായ ഒഴിക്കുകയായിരുന്നു.

പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം കണ്ടാണ് വട്ടിയൂർക്കാവ് സ്വദേശികളായ അച്ഛനും അമ്മയും കുട്ടിയെ കുടപ്പനക്കുന്നിൽ താമസിക്കുന്ന മുത്തച്ഛന്റെയും അമ്മൂമ്മയുടേയും അടുക്കലാക്കി ജോലിക്ക് ഇറങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞേ ഇരുവരും മടങ്ങി വരൂ.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ട് മണ്ണന്തല സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാനോ പ്രതിയെ അറസ്റ്റ്റ്റ് ചെയ്യാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215579/grandfathers-cruelty-to-three-year-old-childburned-by-spilling-tea-in-critical-condition)