അക്ഷരമുറ്റത്തേക്ക് സ്നേഹപൂക്കളിൽ പൊതിഞ്ഞ് അവസാനമായെത്തി ദേവ തീർത്ഥ ; കണ്ണീർ പ്രണാമമർപ്പിച്ച് കൂട്ടുകാരും, അധ്യാപകരും

അക്ഷരമുറ്റത്തേക്ക് സ്നേഹപൂക്കളിൽ പൊതിഞ്ഞ് അവസാനമായെത്തി ദേവ തീർത്ഥ ; കണ്ണീർ പ്രണാമമർപ്പിച്ച്  കൂട്ടുകാരും,  അധ്യാപകരും
Jun 25, 2024 02:22 PM | By Rajina Sandeep

വളയം: (www.panoornews.in)സ്നേഹപൂക്കളിൽ പൊതിഞ്ഞ് ദേവ തീർത്ഥക്ക് കൂട്ടുകാരുടെയും അധ്യാപകരുയും യാത്രാമൊഴി. വിഷ ബാധയെ തുടർന്ന് ചികിത്സ നടക്കുന്നതിനിടെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ മരിച്ച വളയം സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥി ദേവ തീർത്ഥയുടെ ചേതനയറ്റ ശരീരം വളയം ഗവ.ഹയർ സെക്കണ്ടറിയിൽ പൊതു ദർശനത്തിന് എത്തിച്ചു.

ഒടുവിൽ കൂട്ടുകാരുടെയും അധ്യാപകരുടെയും സ്നേഹം തേടി അക്ഷരമുറ്റത്തേക്ക് അവൾ വീണ്ടുമെത്തി. ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ഒരു വേർപാടാണ് വളയം ഗവ.ഹയർ സെക്കണ്ടറിയിലെ ഒൻപതാം ക്ലാസുകാരി ദേവതീത്ഥയുടെത്.

കുടുംബത്തെയും കൂട്ടുകാരെയും അധമ്യമായി സ്നേഹിച്ച പെൺകുട്ടി സ്വയം മരണം വരിച്ചതിൻ്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കപ്പെട്ടില്ലെങ്കിൽ അത് ആവർത്തിക്കപ്പെടും. ഇത്തരം ആത്മഹത്യകളിൽ തകർന്ന് നിൽക്കുന്ന രക്ഷിതാക്കളെ മാത്രം പഴിചാരി രക്ഷപെടാൻ ശ്രമിച്ചാൽ അത് വലിയ ക്രൂരത ആയിപ്പോകും.

പതിവ് കാരണങ്ങളിൽ ഉത്തരം കണ്ടെത്തി അവസാനിപ്പിച്ചാൽ പുതുതലമുറയോട് സമൂഹം ചെയ്യുന്ന കൃത്യവിലോപമായി തീരുമത്. നാം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങൾ കുറിച്ചു വെച്ചാണ് വലിയ ലോകത്തെ അടുത്തറിഞ്ഞ മിടുക്കിയായ കുട്ടി വഴിമാറി പോയത്.

സ്കൂൾ ബാഗിലെ നോട്ട് പുസ്തക താളിലും അമ്മയുടെ മൊബൈൽ ഫോണിലെ നോട്ട് പേഡിലും കുറിച്ചു വെച്ച വരികൾ ഇതാണ് സൂചിപ്പിക്കുന്നത്. മക്കളെ ഏറ്റവും നല്ല രീതിയിൽ വളർത്തണമെന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്.

സ്കൂളിലോ വീട്ടിലോ ഉണ്ടാവുന്ന എന്തെങ്കിലും പ്രത്യേക സംഭവങ്ങളോ അപമാനമോ സൗഹൃദത്തിലും പ്രണയത്തിലും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളോ എല്ലാ കുട്ടികളിലുമെന്ന പോലെ ദേവതീത്ഥയിലും മാനസിക സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ടാകാം.

ഇതിനെല്ലാം ഉത്തരം കണ്ടത്തേണ്ടതുണ്ട്. വളയം ഗവ.ഹയർ സെക്കണ്ടറിയിൽ പൊതുദർശനത്തിന് വെച്ച ശേഷം വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടുവളപ്പിൽ സംസ്കരിക്കും.

മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ് ദേവതീർത്ഥ.

വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പൊയിലൂരിലെ അമ്മവീട്ടിൽ നിന്ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഫ്രൂട്ടിയിൽ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയാണെന്നാണ് ആദ്യം കരുതിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് എലിവിഷത്തിൻ്റെ അംശം കണ്ടെത്തിയത്.

താൻ സ്നേഹിക്കുന്നവരെയും തന്നെ സ്നേഹിക്കുന്നവരെയും കണ്ണീരിലാഴ്ത്തി ദേവതീർത്ഥ യാത്രയായി. വളരെയധികം പ്രാധാന്യമർഹിക്കുന്നതും സങ്കീർണമായതുമായ കാലഘട്ടമാണ് കൗമാരം.

ഇന്ന് നമ്മെ ആശങ്കപ്പെടുത്തുന്നത് കുട്ടികളിലെ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും. പലപ്പോഴും ചിന്തകൾക്ക് അതിരിടാൻ കഴിയാത്ത ഈ പ്രായത്തിൽ പല എടുത്തുചാട്ടങ്ങളും സംഭവിക്കുന്നു.

അമിതമായ നിരാശയോ വലിയ പ്രശ്നങ്ങളോ മുതൽ ചെറിയ കാരണങ്ങൾ പോലും ഇത്തരം കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നു.

Wrapped in flowers of love;Travelogue of friends and teachers to Deva Tirtha

Next TV

Related Stories
ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 07:10 PM

ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത്...

Read More >>
വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

Oct 23, 2024 03:44 PM

വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില...

Read More >>
ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Oct 23, 2024 02:51 PM

ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച്  മുഖ്യമന്ത്രി

Oct 23, 2024 01:39 PM

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി...

Read More >>
വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്

Oct 23, 2024 12:50 PM

വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്

വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക്...

Read More >>
Top Stories










News Roundup