ജാഗ്രത വേണം, ഇടിമിന്നലോടെ മഴ ; കേരള തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

ജാഗ്രത വേണം, ഇടിമിന്നലോടെ മഴ ; കേരള തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത
Jun 11, 2024 12:06 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് പന്ത്രണ്ടാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജാഗ്രത വേണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും  അറിയിച്ചു.

തീരപ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നാണ് മുന്നറിയിപ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.  മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Be careful, rain with thunder and lightning;There is a possibility of black sea phenomenon and high waves on Kerala coast tomorrow

Next TV

Related Stories
കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ; തിരച്ചിൽ

Jul 9, 2025 06:07 PM

കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ; തിരച്ചിൽ

കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ;...

Read More >>
സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവ്  വഞ്ചിച്ചെന്ന് ;  കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ കേസ്

Jul 9, 2025 05:52 PM

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവ് വഞ്ചിച്ചെന്ന് ; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ കേസ്

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവ് വഞ്ചിച്ചെന്ന് ; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍...

Read More >>
കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

Jul 9, 2025 05:50 PM

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി...

Read More >>
തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

Jul 9, 2025 03:39 PM

തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ...

Read More >>
'കെ.എസ്'  ഇല്ലാതെ  കണ്ണൂരില്‍ കോൺഗ്രസിൻ്റെ സമര പോസ്റ്ററൊ..? ;  വിവാദമായതിന് പിന്നാലെ പുതിയ പോസ്റ്റർ..

Jul 9, 2025 02:48 PM

'കെ.എസ്' ഇല്ലാതെ കണ്ണൂരില്‍ കോൺഗ്രസിൻ്റെ സമര പോസ്റ്ററൊ..? ; വിവാദമായതിന് പിന്നാലെ പുതിയ പോസ്റ്റർ..

'കെ.എസ്' ഇല്ലാതെ കണ്ണൂരില്‍ കോൺഗ്രസിൻ്റെ സമര പോസ്റ്ററൊ..? ; വിവാദമായതിന് പിന്നാലെ പുതിയ...

Read More >>
ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ  പഠിപ്പ് മുടക്ക് സമരവും ; പാദ വാർഷിക പരീക്ഷയ്ക്കിനി ദിവസങ്ങൾ മാത്രം

Jul 9, 2025 12:29 PM

ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ പഠിപ്പ് മുടക്ക് സമരവും ; പാദ വാർഷിക പരീക്ഷയ്ക്കിനി ദിവസങ്ങൾ മാത്രം

ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ പഠിപ്പ് മുടക്ക് സമരവും ; പാദ വാർഷിക പരീക്ഷയ്ക്കിനി ദിവസങ്ങൾ മാത്രം...

Read More >>
Top Stories

News Roundup

//Truevisionall