പാനൂര്‍:(www.panoornews.in) പാനൂര്‍ ഹൈസ്‌കൂള്‍ 1984-85 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികൂട്ടായ്മയായ ഓര്‍മ്മയുടെ വാര്‍ഷികാഘോഷം ഞായറാഴ്ച



പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുകയെന്ന് സംഘാടകര്‍ പാനൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സഹപാഠികളായിരുന്ന പ്രശസ്‌ത നോവലിസ്റ്റ് ജയപ്രകാശ് പാനൂരിൻ്റെ പുസ്‌തക പ്രദർശനം, ചിത്രകാരന്മാരായ സുരേഷ് ബാബു മാസ്റ്ററുടേയും, വത്സൻ മാസ്റ്ററുടേയും ചിത്ര പ്രദർശനം എന്നിവയും, SSLC, +2 ഉന്നത വിജയം നേടിയ സഹപാഠികളുടെ മക്കൾക്ക് ആദരവും ഉപഹാരസമർപ്പണവും, PHS - KKV എന്നീ സ്‌കൂളുകളിൽ നിന്നും SSLC ക്ക് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അകാലത്തിൽ പൊലിഞ്ഞു പോയ സഹപാഠിയായ KSEB എഞ്ചിനിയർ കെ.സബിതയുടെ സബിതയുടെ സ്‌മരണാർത്ഥം ഓർമ്മ 1985 ബാച്ചിന്റെ്റെ ക്യാഷ് അവാർഡും അനുമോദനവും നടക്കും.
വിവിധ കലാപരിപാടികൾ നൃത്ത നൃത്ത്യങ്ങൾ, ഗാനമേള, ഫൺ ഗെയിംസ്, ജാനു തമാശകൾ, കൈരളി ടി.വി. സ്റ്റാർ വാർഫെയിം ദിൻകർ മോഹൻദാസും, ടീമും അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും നടക്കും.
വാർത്താ സമ്മേളനത്തിൽ കെ.വി. മുകുന്ദൻ, സി.എച്ച് ഷാജി, അനില സുരേന്ദ്രൻ, കെ.റംലത്ത്, അലി നാനാറത്ത് എന്നിവർ പങ്കെടുത്തു.
Pannur High School 1984-85 SSLC Batch Alumni Association Orma Anniversary Celebration on Sunday
