പാനൂർ:(www.panoornews.in) പാനൂർ മുളിയാത്തോട് ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച കേസിൽ 3 പേർ കൂടി അറസ്റ്റിൽ. മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ് പാനൂർ സിഐ പ്രേം സദൻ അറസ്റ്റ് ചെയ്തത്.
ബാബുവിൽ നിന്നും വെടിമരുന്നെത്തിച്ചത് ഇവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. അപകടത്തിൽ പരിക്കേറ്റ 2 പേർ ഇപ്പോഴും ചികിത്സയിലാണ്.
3 more people arrested in Panur bomb blast case;Those who brought the ammunition were arrested