വടകര : വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത് വിവാദമാകുന്നു.
ഷാഫി ഗാന്ധിയെയും മറന്നോ ? എന്ന ചോദ്യവും സംഘപരിവാറിനെ വെറുപ്പിക്കാൻ ഷാഫിക്ക് കഴിയില്ലെന്ന ആരോപണവുമായി എൽഡിഎഫ്. ഗാന്ധി പ്രതിമയിൽ ഷാഫി പറമ്പിൽ ഹാരാർപ്പണം നടത്താതത് വടകരയിൽ വിവാദമാക്കുകയാണ്. .
വടകരയിലെ എൽഡി എഫ് സ്ഥാനാർഥി ശൈലജടീച്ചർ നോമിനേഷൻ കൊടുക്കാൻ പോയത് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയിട്ടും ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്തിട്ടുമാണ്.
എന്നാൽ ഗാന്ധിയൻ പിന്മുറക്കാരാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി ഗാന്ധി പ്രതിമയുടെ അടുത്ത് പോലും എത്തി നോക്കുക പോലും ചെയ്തില്ലല്ലെന്നും എന്തുകൊണ്ടായിരിക്കുമെന്ന ചോദ്യമാണ് ഉയർന്ന് വരുന്നത്. "ഗാന്ധിയെ കൊന്ന സംഘപരിവാറിനെ വെറുപ്പിക്കാൻ ഷാഫിക്ക് കഴിയില്ല.
പാലക്കാട്ടെ ബിജെപിക്കാരുടെ ഒക്കച്ചങ്ങായി ഈ ഷാഫിയെന്ന കാര്യം യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ മാധ്യമങ്ങളോട് തുറന്നടിച്ചതല്ലേ ? സംഘപരിവാറിനെ ചൊടിപ്പിക്കാതെയുള്ള കോൺഗ്രസിന്റെ വർഗീയ നിലപാടിനോട് കോൺഗ്രസ് അണികളിൽ തന്നെ കടുത്ത വിയോജിപ്പാണുള്ളത് " എൽഡിഎഫ് നേതാവ് കെ.ടി കുഞ്ഞികണ്ണൻ പറഞ്ഞു.
വടകരയിൽ ലീഗിലെയും കോൺഗ്രസിലെ നേതാക്കളിൽ പലരും ഷാഫിസംഘത്തിൻ്റെ ഇമ്മാതിരികളിയിൽ അസ്വസ്ഥരാണ്. ഇത് പാലക്കാടല്ല വടകരയാണെന്ന് അവരിൽ പലരും ഷാഫിയെ പരസ്യമായി തന്നെ ഓർമ്മിപ്പിച്ചിട്ടുണ്ടെന്നാണ് വടകരയിൽ കേൾക്കുന്ന അങ്ങാടിവർത്തമാനമാണെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു.
പാലക്കാട് ബി ജെ പി ക്കെതിരെ സമരം ചെയ്യില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞെന്ന് പാലക്കാടെ യൂത്ത് കോൺഗ്രസ് നേതാവ് തന്നെ പറഞ്ഞിട്ടുണ്ട്. പാലക്കാട് നിന്ന് എം എൽഎ ആയിട്ട് പോലും ബി ജെ പിക്കെതിരെ മിണ്ടാത്ത ഷാഫി വടകരയിൽ മത്സരിക്കുമ്പോൾ ഗാന്ധിയെ കണ്ട് ബിജെ പിയെ വെറുപ്പിക്കുമെന്ന് ചിന്തിക്കാനാവില്ല.
വയനാട്ടിലെ സ്ഥാനാർഥിയായ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പു പ്രചരണത്തിന് വന്നപ്പോൾ ലീഗിന്റെ കൊടി ഉപയോഗിക്കാതിരുന്നതും ബി ജെ പിയെ പേടിച്ചിട്ടാണല്ലോ?കോൺഗ്രസ് കൊടിയും മാറ്റിവെച്ചാണല്ലോ കോൺഗ്രസുകാരുടൊ വയനാട്ടിലെ പ്രചരണം.
വടകരയുടെ പ്രബുദ്ധതയെ പരിഹസിക്കുന്ന ഷാഫിയുടെ വർഗീയക്കളികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് അണികൾക്കിടയിൽ നിന്നു തന്നെ ഉയരുന്നതെന്നും എൽഡിഎഫ് ചൂണ്ടി കാട്ടുന്നു.
Shafi And Gandhi did you forget Congress candidate Controversy over not performing Hararpan at Gandhi statue