(www.panoornews.in)കണ്ണില്‍ നിന്നും ഇടമുറിയാതെ ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ മാത്രമായിരുന്നു ആ ഉമ്മക്ക് ബാക്കിയുണ്ടായിരുന്നത്. അത് കാണാതെ പോകാൻ മാത്രം കണ്ണും ഹൃദയവും അടഞ്ഞ് പോയവരല്ല മലയാളികളെന്ന് തെളിഞ്ഞ ദിവസമാണ് ഇന്ന്. ഒരു കോമാളിയെന്ന സ്വയം സൃഷ്ടിച്ചെടുത്ത ഇമേജിൽ നിന്നും രണ്ട് ദിവസം കൊണ്ട് പുറത്ത് വന്ന ബോചെ വാഴ്ത്തപ്പെട്ടവനായി. ഒരു രാഷ്ട്രീയക്കാരനും, ഒരു സിനിമാക്കാരനും, ഒരു നന്മ മരവും തിരിഞ്ഞു നോക്കാത്തിടത്ത് ബോചെയുടെ നേതൃത്വത്തിൽ റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്.



ഒരു കോടി രൂപ നൽകി ബോചെ തന്നെ ഫണ്ട് ശേഖരണത്തിന് മുന്നിൽ നിന്നു. വെയിലും, മഴയും സാരമാക്കാതെ ബോചെ ഓരോ ദിവസവും ഫണ്ടിൻ്റെ അപ്ഡേഷനുമെത്തി. ഒടുവിൽ രണ്ട് ദിവസം ബാക്കി നില്‍ക്കേ ലക്ഷ്യത്തിലെത്തി നില്‍ക്കുമ്പോള്‍ ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് മലയാളി ലോകത്തോട് വിളിച്ച് പറയുകയാണ്.
ഒരു സെക്കൻഡിലും ലക്ഷങ്ങള്‍ ഒഴുകി എത്തിയതോടെയാണ് റഹീമിന്‍റെ മോചനത്തിന് വേണ്ട തുകയായത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 34 കോടിയാണ് മലയാളികള്‍ ഒത്തുചേര്‍ന്നതോടെ സമാഹരിക്കാനായത്.
Real Kerala Story!The mother's tears held the heart and shook it;Let's say it out loud, you are crazy...!
