Mar 26, 2024 11:48 AM

ചമ്പാട്:(www.panoornews.in)  കിഴക്കെ ചമ്പാട് അരയാക്കൂൽ ലക്ഷം വീട് പരിസരത്ത് പുലിയെ കണ്ടെന്നഭ്യൂഹത്തെ തുടർന്ന് വനം വകുപ്പ് വിശദമായ പരിശോധന നടത്തും. ഇന്ന് കണ്ണവം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രി 11 മണിക്കാണ് പുലിയെ കണ്ടെന്ന വിവരം പ്രചരിച്ചത്.

രാത്രി 12 മണിക്ക് പാനൂർ പൊലീസും സ്ഥലത്തെത്തി. പൊലീസ് വനം വകുപ്പിനെ അറിയിച്ച പ്രകാരം റസ്ക്യു വാച്ചർ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി പുലിയുടേതെന്ന് സംശയിച്ചിരുന്ന കാൽപ്പാട് പരിശോധിച്ചിരുന്നു. എന്നാൽ ഇത് പുലിയുടേതല്ലെന്നും, കാട്ടുപന്നിയുടെയൊ മറ്റോ ആകാമെന്നായിരുന്നു കണ്ടെത്തൽ. പ്രദേശത്ത് ഉണ്ടായിരുന്ന തെരുവുനായക്കൂട്ടത്തെ ഇപ്പോൾ കാണാനില്ലാത്തതും നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

രാത്രി രണ്ടു മണി വരെയും നാട്ടുകാരും, പൊലീസും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് കൂടുതൽ പരിശോധനക്കായി കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്നും ഇന്ന് ഉദ്യോഗസ്ഥരെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മേക്കുന്ന് കൊളായി ഭാഗത്തും പുലിയെ കണ്ടതായി അഭ്യൂഹം ഉണ്ടായിരുന്നതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായിരുന്നില്ല.

The forest department will conduct a detailed investigation on the rumor that a tiger was spotted in Champat Arayakul;Stray dogs are not seen in large numbers

Next TV

Top Stories