Mar 19, 2024 02:25 PM

പാനൂർ:(www.panoornews.in)   വാർഷിക പദ്ധതി നിർവ്വഹണത്തിൽ പാനൂർ നഗരസഭ ഇത്തവണയും അവസാന സ്ഥാനത്ത്. ഇതു വരെയുള്ള ശതമാന കണക്ക് വെച്ച് നോക്കുമ്പോൾ സാമ്പത്തിക വർഷം അവസാനിക്കാൻ പത്ത് ദിവസം ബാക്കി നിൽക്കെ പദ്ധതി നിർവഹണത്തിൽ ചിലവഴിച്ചത് 19.63 ശതമാനം മാത്രമാണ്. 24.10 ശതമാനം ഫണ്ട് ചെലവഴിച്ച ശ്രീ കണ്ഠാപുരം നഗരസഭയാണ് തൊട്ട് മുകളിലുള്ളത്. കഴിഞ്ഞ വാർഷിക പദ്ധതി നിർവ്വഹണത്തിലും പാനൂർ നഗരസഭ അവസാന സ്ഥാനത്തായിരുന്നു.

ഈ വർഷവും നഗരസഭ അവസാനത്തെ 87 ൽ തുടരുകയാണ്. നഗരസഭയുടെ പദ്ധതി നിർവ്വഹണത്തിൽ സെക്രട്ടറി കാണിക്കുന്ന ഉദാസീനതയാണ് തുടർച്ചയായ രണ്ടാം വർഷവും നഗരസഭ അവസാന സ്ഥാനത്തെത്താൻ കാരണമെന്ന് ബിജെപി കൗൺസിലർ എം. രത്നാകരൻ കുറ്റപ്പെടുത്തി.

കൃത്യമായ പദ്ധതി അവലോകന മോ, നിർവ്വഹണ ഉദ്യോഗസ്ഥരുടെ പ്രതിമാസ യോഗങ്ങളോ നഗരസഭ വിളിച്ചു കൂട്ടാറില്ല. നഗരസഭാ സെക്രട്ടറിയും ജീവനക്കാരും രണ്ട് തട്ടിലാണ് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 95,000 രൂപ സ്വന്തം അവശ്യത്തിന് അകൗണ്ടിനെ കൊണ്ട് പിൻവലിച്ച വിഷയത്തിൽ ഡയരക്ട്രേറ്റിൽ നിന്നും കുറ്റാരോപണമെമ്മോയും സെക്രട്ടറിക്കെതിരെ നിലവിലുണ്ട്.

മത ന്യൂനപക്ഷങ്ങൾക്കെതിരെ സെക്രട്ടറി നടത്തിയ വർഗ്ഗീയ പരാമർശ്ശത്തെ തുടർന്ന് നഗരസഭ അടിയന്തിര യോഗം ചേർന്ന് സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് തീരുമാനമെടുത്തിട്ട് 5 മാസം കഴിഞ്ഞെങ്കിലും ഇതുവരെ കൗൺസിൽ തീരുമാനത്തിൽ സെക്രട്ടറി ഒപ്പ് വെച്ചിട്ടില്ല. സെക്രട്ടറിയെ സ്ഥലം മാറ്റുന്നതിന് ഉത്തരവായെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്ഥലം മാറ്റം റദ്ദ് ചെയ്യുകയാണുണ്ടായത്.

സെക്രട്ടറി എ പ്രവീൺ പാനൂർസഭയിൽ വന്നതുമുതൽ കാര്യങ്ങൾ തുറന്ന് പറയുന്ന കൗൺസിലർമാരെ അപകീർത്തിപ്പെടുത്തൽ തുടരുകയാണെന്നും രത്നാകരൻ കുറ്റപ്പെടുത്തി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പല ബില്ലുകളും ഒപ്പ് വെക്കാതെ മാറ്റിവെക്കുകയാണ്. ഇതിനാൽ കരാറുകാർക്ക് വർക്കുകൾ യഥാസമയം തീർക്കാൻ പറ്റാത്ത അവസ്ഥയയാണ് നിലവിലുള്ളത്. ഇതു തന്നെയാണ് തുടർച്ചയായ രണ്ടാം വർഷവും നഗരസഭ പദ്ധതി നിർവ്വഹണത്തിൽ അവസാന സ്ഥാനത്തെത്താൻ കാരണമെന്നും രത്നാകരൻ കുറ്റപ്പെടുത്തി.

Project implementation;Pannur Municipal Corporation is the last in the state this time too...!

Next TV

Top Stories