പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരൻ രണ്ടാം പ്രതി ; കുറ്റപത്രം സമർപ്പിച്ചു

പുരാവസ്തു തട്ടിപ്പ് കേസിൽ  കെ.സുധാകരൻ രണ്ടാം പ്രതി ; കുറ്റപത്രം സമർപ്പിച്ചു
Mar 5, 2024 03:56 PM | By Rajina Sandeep

(www.panoornews.in) മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ രണ്ടാംപ്രതി. ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാം പ്രതി മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്. മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു,

മോണ്‍സന്‍റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.

വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. മോൻസന്‍റെ വീട്ടിൽ വച്ച് 25 ലക്ഷം രൂപ പരാതിക്കാരിൽ ഒരാൾ കൈമാറുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നും, അതിൽ 10 ലക്ഷം രൂപ സുധാകരന് നൽകിയെന്നും ആയിരുന്നു ഡ്രൈവറുടെ മൊഴി. ഇതും കുറ്റപത്രത്തില്‍ ശരിവയ്ക്കപ്പെട്ടിട്ടുണ്ട്.

K. Sudhakaran is the second defendant in the antiquities fraud case;Charge sheet filed

Next TV

Related Stories
പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

Apr 19, 2024 11:31 AM

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി...

Read More >>
കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Apr 19, 2024 09:12 AM

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു...

Read More >>
Top Stories


News Roundup