---
title: "ഷൊർണൂർ - കണ്ണൂർ തീവണ്ടി 3 മാസത്തേക്ക് കൂടി നീട്ടി ; 5 ട്രെയിനുകളിൽ അധിക ജനറൽ കോച്ച്"
english_title: "Shornur-Kannur train extended for another 3 months;Additional General Coach in 5 trains"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223224/shornur-kannur-train-extended-for-another-3-monthsadditional-general-coach-in-5-trains"
published_at: "2024-07-27T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4ab7d85f2d_Untitled-1_copy.jpg"
keywords: []
---

# ഷൊർണൂർ - കണ്ണൂർ തീവണ്ടി 3 മാസത്തേക്ക് കൂടി നീട്ടി ; 5 ട്രെയിനുകളിൽ അധിക ജനറൽ കോച്ച്

> **Lead Summary:** **കണ്ണൂർ:** യാത്രാത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

## Article Content

**കണ്ണൂർ:** യാത്രാത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

ഒക്ടോബർ 31 വരെയാണ് നീട്ടിയത്‌. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി. പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചു. ഷൊർണൂർ -കണ്ണൂർ വണ്ടി (06031) ആദ്യം ജൂലായ് രണ്ട് മുതൽ 31 വരെയാണ് പ്രഖ്യാപിച്ചത്.

ഇത് ഒക്ടോബർ 30 വരെയും കണ്ണൂർ- ഷൊർണൂർ വണ്ടി (06032) ഒക്ടോബർ 31 വരെയും ഓടിക്കും. ഓടുന്ന ദിവസങ്ങൾക്ക് മാറ്റമില്ല. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂരേക്കും സർവീസ് നടത്തും.

തിരക്ക് കണക്കിലെടു ത്ത് ഇന്ന് മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ‌്പ്രസ്, തി രുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ്, തിരുവനന്തപുരം - മംഗളൂരു ഏറനാട് എക്സ്പ്രസ്, കന്യാകുമാരി - മംഗളുരു പരശു റാം എക്സ‌്പ്രസ്, മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നിവയിൽ ഓരോ ജനറൽ കോച്ചുകൾ വീതം വർധിപ്പിച്ചു.

കന്യാകുമാരി - മംഗളൂരു പരശുറാം എക്സ്പ്രസിൽ നാളെയും അധിക കോച്ച് ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223224/shornur-kannur-train-extended-for-another-3-monthsadditional-general-coach-in-5-trains)