(www.panoornews.in)ജീവകാരുണ്യ- സാമൂഹ്യ പ്രവർത്തകനായ ഡോക്ടർ സജീവ് എം.ജി. മറ്റത്തിൽ പ്രദേശത്തെ ഭൂരഹിതരായ 20 നിർധന കുടുംബങ്ങൾക്ക് വീട് വയ്കാൻ കാസർകോട്ടെ വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജിൽ 5 സെന്റ് വീതം സ്ഥലം സൗജന്യമായി നൽകുന്നു. ഗുരുതര രോഗ ബാധിതർക്കും ഭവനരഹിത ഭൂരഹിത വിധവകൾക്കും മുൻഗണനയുണ്ട്. അപേക്ഷകൾ ജനകിയ കമ്മിറ്റി വിലയിരുത്തിയ ശേഷം നിർദേശി ക്കുന്ന കുടുംബത്തിനാണ് അനുവദിക്കുക.



ബിഷപ്പ് വള്ളോപ്പിള്ളി ഭവന നിർമ്മാണ പദ്ധതിയിൽ ഇതിനകം പേരാവൂർ, എടക്കോം, ബേഡുർ, കനീലടുക്കം, പെരുമ്പടവ്, കോളയാട്, തോമപുരം, തളിപറമ്പ്, ചെമ്പേരി, കനകപ്പള്ളി ഇടവകകളിലായി 132 കുടുംബങ്ങൾക്ക് 10.27 ഏക്കർ ഭൂമിയും, അതിൽ വീടും പണിതു നൽകിയതായി തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ബിഷപ്പ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജാതി, മത, പരിഗണനകൾ കൂടാതെയാണ് വീടും സ്ഥലവും നൽകുന്നത്. പത്ത് വർഷത്തിനുള്ളിൽ 1000 നിർധന കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെ ന്നും ബിഷപ്പ് പറഞ്ഞു. പദ്ധതി ആരംഭിച്ച് 5 വർഷം തികയുമ്പോൾ 786 വീടുകൾ നിർമ്മിച്ചു കൈമാറിക്കഴിഞ്ഞു. മാതൃകാപരമായ പദ്ധതിയെ പറ്റി കേട്ടറിയുന്ന ഒട്ടേറെ സുമനസുകൾ സ്വന്തം സ്ഥലം ദാനം ചെയ്‌തു വരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കാസർകോഡ് മേഖലയിലെ നിർധന, ഭൂരഹിത, ഭവന രഹിത കുടുംബങ്ങൾ മാർച്ച് 5 നകം മറ്റത്തിൽ ഭൂമി കമ്മിറ്റി, മറ്റത്തിൽ അക്യൂപങ്ങ്ചർ ക്ലിനിക്ക്, കനക പ്പള്ളി (പോസ്റ്റ് ). 671533 കാസർകോഡ് ജില്ല എന്ന വിലാ സത്തിൽ അപേക്ഷിക്കണം. ഫാ. ബെന്നി നിരപ്പേൽ, ഫാ.ജോസഫ് മുട്ടത്തു കുന്നേൽ, ഡോ.സജീവ് മറ്റത്തിൽ, ഫാ.ബിബിൻ വരമ്പകത്ത്, ഫാ.ജോബിൻ വലിയ പറമ്പിൽ, നവാസ് മേത്തർ, ജോർജ് തയ്യിൽ, അഡ്വ.ബിനോയ് തോമസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
On the occasion of son's marriage, 20 landless families were given free land at 5 cents each by a doctor.
