---
title: "#arrest|  നാടുവിട്ട 16 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ; വടകര സ്വദേശിയെ കൊളവല്ലൂർ പൊലീസ് മണിക്കൂറുകൾക്കകം  വിദഗ്ധമായി പിടികൂടി"
english_title: "A 16-year-old who left the #country was #subjected to# unnatural torture;A native of #Vadakara was #expertly caught by the# Kovallur police within hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176293/a-16-year-old-who-left-the-country-was-subjected-to-unnatural-torturea-native-of-vadakara-was-expertly-caught-by-the-kovallur-police-within-hours"
published_at: "2024-01-12T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0fa2283423_download_(7).jpg"
keywords: []
---

# #arrest|  നാടുവിട്ട 16 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ; വടകര സ്വദേശിയെ കൊളവല്ലൂർ പൊലീസ് മണിക്കൂറുകൾക്കകം  വിദഗ്ധമായി പിടികൂടി

> **Lead Summary:** പാ**നൂർ : ** നാടുവിട്ട 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. വടകര ബീച്ച് പരിസരത്തെ മൽസ്യബന്ധന ത്തൊഴിലാളിയായ അഷ്റഫി നെയാണ് കൊളവല്ലൂർ സി.ഐ എൻ. പ്രജീഷ്, എസ്.ഐ പി.ബി പ്രശോഭ് എന്നിവർ ചേർന്ന് പിടികൂടിയത്. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 16കാരനെയാണ് പീഡനത്തിനിരയാക്കിയത്.

## Article Content

പാ**നൂർ : ** നാടുവിട്ട 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. വടകര ബീച്ച് പരിസരത്തെ മൽസ്യബന്ധന ത്തൊഴിലാളിയായ അഷ്റഫി നെയാണ് കൊളവല്ലൂർ സി.ഐ എൻ. പ്രജീഷ്, എസ്.ഐ പി.ബി പ്രശോഭ് എന്നിവർ ചേർന്ന് പിടികൂടിയത്. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 16കാരനെയാണ് പീഡനത്തിനിരയാക്കിയത്.

രണ്ട് ദിവസം മുമ്പാണ് കുട്ടിയെ കാണാതായിരുന്നത്. മാതാവിൻ്റെ പരാതിയിൽ പോലീസ് കേസെ ടുത്ത് അന്വേഷിച്ചുവരുന്നതിനിടെ മിനിഞ്ഞാന്ന് രാത്രി വടകര റെയിൽവേ സ്റ്റേഷനിൽ ആർ.പി. എഫ് ഉദ്യോഗസ്ഥരാണ് പോലീസ് നൽകിയ അറിയിപ്പ് പ്രകാരം കുട്ടിയെ കണ്ടെത്തിയത്.

കുട്ടി വെളിപ്പെടുത്തിയ പീഡനവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കൊളവല്ലൂർ പോലീസ് രാത്രി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പ്ലസ്‌ടു വിദ്യാർത്ഥിയായ 16 കാരൻ വീടു വിട്ടിറങ്ങുകയും തലശേരിയിൽ നിന്ന് തീവണ്ടിയിൽ വടകരയിലെത്തു കയും ചെയ്‌തപ്പോഴാണ് രാത്രി അഷ്റഫിന്റെ കെണിയിൽ വീണത്.

എങ്ങോട്ടും പോകാൻ ഇനി വണ്ടി കിട്ടില്ലെന്ന് പറഞ്ഞ് സ്വന്തം സ്കൂട്ടറിൽ വടകര നഗരസഭയ്ക്കടുത്ത ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

പിന്നീട് സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷൻ പരിസ രത്ത് കൊണ്ടുവിടുകയും ചെയ്തു‌. ഇതിനുശേഷ മാണ് ആർ.പി.എഫ് കുട്ടിയെ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ യാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176293/a-16-year-old-who-left-the-country-was-subjected-to-unnatural-torturea-native-of-vadakara-was-expertly-caught-by-the-kovallur-police-within-hours)