---
title: "പാനൂരിനടുത്ത് പാറാട്ടും  ഭീതിവിതച്ച് തെരുവുനായ ; 2 പേർക്ക് പരിക്ക് "
english_title: "Stray dog ​​terrorizes Parattum near Panur; 2 injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297209/stray-dog-terrorizes-parattum-near-panur-2-injured"
published_at: "2025-06-19T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68542bc48c05c_fcfcfcf.jpg"
keywords: []
---

# പാനൂരിനടുത്ത് പാറാട്ടും  ഭീതിവിതച്ച് തെരുവുനായ ; 2 പേർക്ക് പരിക്ക് 

> **Lead Summary:** പറാട്: പാനൂരിനടുത്ത് പറാട് മൂന്ന് മണിയോടെയാണ് തെരുവുനായ ഭീതിവിതച്ചത്. കുന്നോത്ത് പറമ്പിലെ മരുന്നും പൊയിൽ കുഞ്ഞിപ്പറമ്പത്ത് പൂവത്താൻ രാജനാണ് കടിയേറ്റത്. മീൻ വിൽപ്പനക്കാരനായ രാജൻ സ്കൂട്ടറിൻ്റെ ഷീറ്റ് മാറ്റിയിടാനായാണ് പാറാട്ടെത്തിയത്.

## Article Content

പറാട്: പാനൂരിനടുത്ത് പറാട് മൂന്ന് മണിയോടെയാണ് തെരുവുനായ ഭീതിവിതച്ചത്. കുന്നോത്ത് പറമ്പിലെ മരുന്നും പൊയിൽ കുഞ്ഞിപ്പറമ്പത്ത് പൂവത്താൻ രാജനാണ് കടിയേറ്റത്. മീൻ വിൽപ്പനക്കാരനായ രാജൻ സ്കൂട്ടറിൻ്റെ ഷീറ്റ് മാറ്റിയിടാനായാണ് പാറാട്ടെത്തിയത്.

ഇതിനിടെ പിന്നാലെയെത്തിയ നായ കടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ രാജൻ തലശേരി ജനറലാശുപത്രിയിൽ ചികിത്സ തേടി. ഇതേ നായ ഇതരസംസ്ഥാന തൊഴിലാളിയെ അക്രമിച്ചതായും വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297209/stray-dog-terrorizes-parattum-near-panur-2-injured)