---
title: "ബം‌ഗളൂരുവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ; കൂത്ത്പറമ്പ് സ്വദേശിയായ ബി.ബി.എ വിദ്യാർത്ഥി മരിച്ചു."
english_title: "Bikes collided in Bengaluru; BBA student from Koothparamba died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297139/bikes-collided-in-bengaluru-bba-student-from-koothparamba-died"
published_at: "2025-06-19T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853d1cc014f8_Untitled-6_copy.jpg"
keywords: []
---

# ബം‌ഗളൂരുവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ; കൂത്ത്പറമ്പ് സ്വദേശിയായ ബി.ബി.എ വിദ്യാർത്ഥി മരിച്ചു.

> **Lead Summary:** കൂത്ത്പറമ്പ്: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കൂത്തുപറമ്പ് സ്വദേശി മരിച്ചു. കുനിയിൽപാലത്ത് ഗ്യാസ് ഗോഡൗണിന് സമീപം സരോജിത്തിൽ ഹൃതിക് ആ ണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം.

## Article Content

കൂത്ത്പറമ്പ്: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കൂത്തുപറമ്പ് സ്വദേശി മരിച്ചു. കുനിയിൽപാലത്ത് ഗ്യാസ് ഗോഡൗണിന് സമീപം സരോജിത്തിൽ ഹൃതിക് ആ ണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം.

ഹൃതിക് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികി ത്സയിലായിരുന്ന ഹൃതിക് ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ബെംഗളൂരു ആചാര്യ കോളേജിൽ ബിബിഎ വിദ്യാർഥിയായിരുന്നു. റിട്ട. റെയിൽവേ സ്റ്റേ ഷൻ സൂപ്രണ്ട് കോപ്പാലത്തെ ദിലീപ് കുമാർ - സലീന ദമ്പതികളുടെ മകനാണ് ഹൃത്വിക്. എൽഎൽബി വിദ്യാർഥിനി ഹൃദ്യ സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297139/bikes-collided-in-bengaluru-bba-student-from-koothparamba-died)