---
title: "പതിനാറുകാരിയെ  ബലാത്സംഗം ചെയ്ത കേസിൽ  കൂത്ത്പറമ്പ് സ്വദേശിയായ 28കാരന്  19 വർഷം തടവും, 1, 20,000 രൂപ പിഴയും"
english_title: "A 28-year-old man from Koothparamba was sentenced to 19 years in prison and fined Rs 1,20,000 for raping a 16-year-old girl."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297143/a-28-year-old-man-from-koothparamba-was-sentenced-to-19-years-in-prison-and-fined-rs-120000-for-raping-a-16-year-old-girl"
published_at: "2025-06-19T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853d64021415_Untitled-7_copy.jpg"
keywords: []
---

# പതിനാറുകാരിയെ  ബലാത്സംഗം ചെയ്ത കേസിൽ  കൂത്ത്പറമ്പ് സ്വദേശിയായ 28കാരന്  19 വർഷം തടവും, 1, 20,000 രൂപ പിഴയും

> **Lead Summary:** കൂത്ത്പറമ്പ്: പതിനാറുവയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ 19 വർഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.

## Article Content

കൂത്ത്പറമ്പ്: പതിനാറുവയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ 19 വർഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.

കൈതേരി നിർമലഗിരി ഫാത്തിമാസിൽ സി ഷമീലി നെ (28)യാണ് തലശേരി അതി വേഗ കോടതി (പോക്സോ) ജഡ്ജി വി.ശ്രീജ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം കഠിനതടവ് അനുഭവിക്കണം.

2019 ഫെബ്രുവരിയിൽ കണ്ടംകുന്ന് കൈതേരിയിലെ വീടിനു സമീപംവച്ചാണ് സംഭവം. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് ഇൻസ്പെക്ടർ എം പി ആസാദാണ്. തലശേരി ഡിവൈഎസ്‌പി ആയിരുന്ന കെ വി വേണുഗോപാലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി ഹാജരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297143/a-28-year-old-man-from-koothparamba-was-sentenced-to-19-years-in-prison-and-fined-rs-120000-for-raping-a-16-year-old-girl)