---
title: "കുട്ടിമാക്കൂൽ - മഞ്ഞോടി റൂട്ടിൽ രാത്രിയാത്രക്കാർ ശ്രദ്ധിക്കുക ;    കാട്ടുപന്നിയുടെ അക്രമത്തിൽ  ബൈക്ക് യാത്രക്കാരായ  കോപ്പാലം മൂഴിക്കരയിലെ  സഹോദരങ്ങൾക്ക് പരിക്ക്  "
english_title: "Night commuters on Kuttimakul - Manjodi route should be careful; Bike riders from Kopalam Moozhikkara injured in wild boar attack"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297204/night-commuters-on-kuttimakul-manjodi-route-should-be-careful-bike-riders-from-kopalam-moozhikkara-injured-in-wild-boar-attack"
published_at: "2025-06-19T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68541d4842656_Untitled-1_copy.jpg"
keywords: []
---

# കുട്ടിമാക്കൂൽ - മഞ്ഞോടി റൂട്ടിൽ രാത്രിയാത്രക്കാർ ശ്രദ്ധിക്കുക ;    കാട്ടുപന്നിയുടെ അക്രമത്തിൽ  ബൈക്ക് യാത്രക്കാരായ  കോപ്പാലം മൂഴിക്കരയിലെ  സഹോദരങ്ങൾക്ക് പരിക്ക്  

> **Lead Summary:** ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കണ്ണിച്ചിറ പെരിങ്കളം റോഡിലായിരുന്നു അപകടം നടന്നത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഇളന്നീർ വെപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം മൂഴിക്കരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രണവും, സഹോദരൻ അനുവിനും. കണ്ണിച്ചിറ പെരിങ്കളം റോഡിലെത്തിയപ്പോൾ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കുതിച്ചെത്തിയ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് റോഡിന് മറുവശത്തേക്ക് ഓടി പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ പ്രണവിനും, സഹോദരൻ അനുവിനും കൈകാലുകൾക്കു പരിക്കേറ്റു.

## Article Content

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കണ്ണിച്ചിറ പെരിങ്കളം റോഡിലായിരുന്നു അപകടം നടന്നത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഇളന്നീർ വെപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം മൂഴിക്കരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രണവും, സഹോദരൻ അനുവിനും. കണ്ണിച്ചിറ പെരിങ്കളം റോഡിലെത്തിയപ്പോൾ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കുതിച്ചെത്തിയ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് റോഡിന് മറുവശത്തേക്ക് ഓടി പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ പ്രണവിനും, സഹോദരൻ അനുവിനും കൈകാലുകൾക്കു പരിക്കേറ്റു.

പിന്നാലെ എത്തിയ കാർ യാത്രകരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് നിന്നും ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇവിടെ കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297204/night-commuters-on-kuttimakul-manjodi-route-should-be-careful-bike-riders-from-kopalam-moozhikkara-injured-in-wild-boar-attack)