---
title: "പാൻ്റിൻ്റെ പോക്കറ്റിൽ 60,000ത്തോളം രൂപ വിലവരുന്ന എം ഡി എം എ ;   നാദാപുരം വാണിമേൽ സ്വദേശി തളിപ്പറമ്പ് പൊലീസിൻ്റെ  പിടിയിൽ"
english_title: "MDMA worth Rs 60,000 in pants pocket; Nadapuram Vanimel native arrested by Taliparamba police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297137/mdma-worth-rs-60000-in-pants-pocket-nadapuram-vanimel-native-arrested-by-taliparamba-police"
published_at: "2025-06-19T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853cf1da5605_6853a73933983_mdma.jpg"
keywords: []
---

# പാൻ്റിൻ്റെ പോക്കറ്റിൽ 60,000ത്തോളം രൂപ വിലവരുന്ന എം ഡി എം എ ;   നാദാപുരം വാണിമേൽ സ്വദേശി തളിപ്പറമ്പ് പൊലീസിൻ്റെ  പിടിയിൽ

> **Lead Summary:** പാനൂർ : എം ഡി എം എയുമായി നാദാപുരം വാണിമേൽ സ്വദേശി തളിപ്പറമ്പിൽ പിടിയിൽ. പൂവുള്ളത്തിൽ വീട്ടിൽ ഹഫീസ് ആണ് ലഹരി വിരുദ്ധ സ്‌ക്വാർഡിന്റെ പിടിയിലായത് . 39.06 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

## Article Content

പാനൂർ : എം ഡി എം എയുമായി നാദാപുരം വാണിമേൽ സ്വദേശി തളിപ്പറമ്പിൽ പിടിയിൽ. പൂവുള്ളത്തിൽ വീട്ടിൽ ഹഫീസ് ആണ് ലഹരി വിരുദ്ധ സ്‌ക്വാർഡിന്റെ പിടിയിലായത് . 39.06 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

തളിപ്പറമ്പ് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. വിപണിയിൽ ഏതാണ്ട് അറുപതിനായിരം രൂപ വില വരും.ദേഹപരിശോധനയിൽ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297137/mdma-worth-rs-60000-in-pants-pocket-nadapuram-vanimel-native-arrested-by-taliparamba-police)