---
title: "കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ  യുവാവ്  മരിച്ചു ;  രണ്ട് പേർക്ക് പരിക്ക്"
english_title: "Youth dies in motorcycle collision in Kozhikode; two injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297253/youth-dies-in-motorcycle-collision-in-kozhikode-two-injured"
published_at: "2025-06-20T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854c8e2d1a86_6854bcce2675f_acident.jpg"
keywords: []
---

# കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ  യുവാവ്  മരിച്ചു ;  രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** ഈങ്ങാപ്പുഴ കാക്കവയലിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കണ്ണപ്പൻക്കുണ്ട് സ്വദേശി വിഷ്ണുവാണ് മരിച്ചത്.

## Article Content

ഈങ്ങാപ്പുഴ കാക്കവയലിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കണ്ണപ്പൻക്കുണ്ട് സ്വദേശി വിഷ്ണുവാണ് മരിച്ചത്.

വിനീത്, ബബ്‌ലു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാൾ അതിഥി തൊഴിലാളിയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297253/youth-dies-in-motorcycle-collision-in-kozhikode-two-injured)