---
title: "ഗവേഷണ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രൊഫസർ ധർമ്മടത്ത്  അറസ്റ്റിൽ ; പിടിയിലായത് കുറ്റ്യാടി സ്വദേശി കെ.കെ കുഞ്ഞഹമ്മദ്"
english_title: "Professor arrested in Dharmadat for raping research student; Kuttiadi native K.K. Kunjahammed arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297157/professor-arrested-in-dharmadat-for-raping-research-student-kuttiadi-native-kk-kunjahammed-arrested"
published_at: "2025-06-19T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853de88474e7_Untitled-8_copy.jpg"
keywords: []
---

# ഗവേഷണ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രൊഫസർ ധർമ്മടത്ത്  അറസ്റ്റിൽ ; പിടിയിലായത് കുറ്റ്യാടി സ്വദേശി കെ.കെ കുഞ്ഞഹമ്മദ്

> **Lead Summary:** പാനൂർ : കണ്ണൂർജില്ലയിലെ പ്രമുഖ കാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിയെ സ്വന്തം ഓഫീസിൽ വച്ചും ഹോട്ടൽ മുറിയിലെത്തിച്ചും ബലാത്സംഗം ചെയ്ത പ്രൊഫസർ അറസ്റ്റിൽ .

## Article Content

പാനൂർ : കണ്ണൂർജില്ലയിലെ പ്രമുഖ കാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിയെ സ്വന്തം ഓഫീസിൽ വച്ചും ഹോട്ടൽ മുറിയിലെത്തിച്ചും ബലാത്സംഗം ചെയ്ത പ്രൊഫസർ അറസ്റ്റിൽ .

വടകര കുറ്റ്യാടി സ്വദേശി കെ കെ.കുഞ്ഞഹമ്മദിനെ (48) യാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതി റിമാന്റ് ചെയ്ത്  ജയിലിലടച്ചു.2024 മാർച്ച് 7, 8, 14 തീയ്യതികളിലായി പ്രലോഭിപ്പിച്ചും നിർബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തുവെന്നാണ് ഭർതൃമതിയായ വിദ്യാർത്ഥിനിയുടെ പരാതി.

അതിജീവിത നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബലാൽസംഘം ഉൾപ്പെടെയുള്ള  354 എ, 376 (2)(എഫ്), 376 സി, 506 വകുപ്പുകൾ പ്രകാരമാണ് പ്രഫസർ ക്കെതിരെ ധർമ്മടം പോലീസ് കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297157/professor-arrested-in-dharmadat-for-raping-research-student-kuttiadi-native-kk-kunjahammed-arrested)