---
title: "അഭിനവിന് കണ്ണീർ പ്രണാമം ; പൊയിലൂരേക്ക് വൻ ജനാവലിയൊഴുകിയെത്തി"
english_title: "Tearful tribute to Abhinav; Huge crowd flocks to Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297215/tearful-tribute-to-abhinav-huge-crowd-flocks-to-poilur"
published_at: "2025-06-19T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685439b12f6b1_vfvfv.jpg"
keywords: []
---

# അഭിനവിന് കണ്ണീർ പ്രണാമം ; പൊയിലൂരേക്ക് വൻ ജനാവലിയൊഴുകിയെത്തി

> **Lead Summary:** **പാനൂർ **കഴിഞ്ഞ ദിവസം മുതൽ കാണാതായ അഭിനവ് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു പൊയിലൂർ ഗ്രാമമൊന്നാകെ.

## Article Content

**പാനൂർ **കഴിഞ്ഞ ദിവസം മുതൽ കാണാതായ അഭിനവ് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു പൊയിലൂർ ഗ്രാമമൊന്നാകെ.

എന്നാൽ ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധത്തിൽ സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഒന്നാകെ കണ്ണീരിലാഴ്ത്തി അഭിനവ് യാത്രയാവുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം 3 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.  പൊയിലൂരിലെ താഴെ വീട്ടിൽ പവിത്രന്റെയും, അജിതയുടെയും മകനാണ് 28 കാരനായ അഭിനവ്.കാവ്യയാണ് ഭാര്യ. സഹോദരിമാർ: അനുപമ, അമയ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297215/tearful-tribute-to-abhinav-huge-crowd-flocks-to-poilur)