(www.panoornews.in)ഗാർഹിക പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.



നടുവിലിലെ കുട്ടിപ്പുള്ളീരകത്ത് മുബീന (27)യുടെ പരാതിയിൽ ഭർത്താവ് യൂസഫ്, ഭർത്യസഹോദരങ്ങളായ ഇസ്‌മായിൽ, മഹമൂദ്, റംല എന്നിവർക്കെതിരെയാണ് കേസ്.
2015 ജനുവരി ഒന്നിനാണ് മുബീനയും യൂസഫും വിവാഹിതരായത്. വിവാഹശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് ഭർത്താവ് നിരന്തരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നുവെ ന്നാണ് യുവതിയുടെ പരാതി.
domestic violence;Case filed against husband and relatives on woman's complaint
