കണ്ണൂർ :(www.panoornews.in) ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ നഷ്ടമായി ഓൺലൈൻ ടാസ്‌കുകൾ പൂർത്തിയാക്കുന്നതോടെ വൻ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് കണ്ണൂരിൽ യുവാവിന്റെ രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു.



മുണ്ടയാട്ടെ കെ.പി. സിയാദി (32) ന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. 2,39,000 രൂപയാണത്രെ നഷ്ടമായത്. കഴിഞ്ഞ 12 മുതൽ വാട്ട്സാപ്പിൽ അയച്ചുകൊടുത്ത ലിങ്കുകളിൽ ലൈക്ക് ചെയ്‌തും ടാസ്‌കുകൾ നൽകിയുമാണ് തട്ടിപ്പിന് കളമൊരുക്കിയതെന്ന് പരാതിയിൽ പറയുന്നു.
Online fraud continues; 2,39,000 rupees lost by a young man in Kannur
