കടവത്തൂർ :(www.panoornews.in) പാനൂരിനടുത്ത് കടവത്തൂരിൽ വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി തിരച്ചിൽ കൂത്തുപറമ്പ് സർക്കിൾ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പാനൂരിനടുത്ത് കടവത്തൂരിൽ നിന്നും 31 കുപ്പി മാഹി മദ്യം പിടികൂടി. കടവത്തൂർ സ്വദേശി സജീവൻ മീമ്പുള്ള കണ്ടിയിൽ എന്നയാൾക്കെതിരെ എക്സൈസ് കേസെടുത്തു. കണ്ണൂർ ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ യു. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 31 കുപ്പികളിലായി 15.5 ലിറ്റർ മാഹി മദ്യമാണ് കണ്ടെടുത്ത്. ഇയാളുടെ വീടിനു സമീപം പ്ലാസ്റ്റിക്ക് സഞ്ചികളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യം. ഇയാൾ നിരവധി അബ്‌കാരി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.
കണ്ണൂർ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ കെ.പി. പ്രമോദ്, പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, ജിജീഷ് ചെറുവായി, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
31 bottles of #Mahi liquor hidden around the house in #Kadavathur near #Panoor;Search for the suspect
