ചോതാവൂർ:(www.panoornews.in) കുട്ടികൾക്കായി മനോഹരമായ കളിമുറ്റം ഒരുക്കി ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ. പ്രൈമറി പ്രിപ്രൈമറി വിദ്യാർത്ഥികൾക്ക് മാനസീകോല്ലാസത്തിനായാണ് കളിമുറ്റം പാർക്ക് ഒരുക്കിയത്.
ടൈൽ പാകി ഭംഗിയാക്കിയ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാൽ, സ്ലൈഡിങ്ങ്, സീസൊ, വിശ്രമിക്കാൻ മനോഹരമായ ഇരിപ്പിടങ്ങൾ, ഏറുമാടം, സൈക്കിളുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയൊക്കെ തയ്യാറാക്കിയിട്ടുണ്ട്.10 ലക്ഷത്തോളം രൂപ ചിലവായി. കൂടാതെ എൽ കെ ജി, യുകെജി കുട്ടികൾക്കുള്ള വിശാലവും മനോഹരവും ആയുളള ക്ലാസ്സ് റൂമുകളും ഇതിനോട് ചേർന്ന് തയ്യാറാവുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകൻ കളിമുറ്റം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് നസീർ ഇടവലത്ത് അധ്യക്ഷനായി. പ്രിൻസിപ്പൽ സി.മീര, മാനേജർ എ. കലേഷ്, പി.പവിത്രൻ, കെ.പി പ്രകാശൻ, എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ കെ.പി ജയരാജൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.സനൽ നന്ദിയും പറഞ്ഞു. ടെലി ബിൽഡേഴ്സാണ് കളിമുറ്റം രൂപകൽപ്പന ചെയ്തത്.
#Chotavoor Higher Secondary School has prepared a beautiful #playground for the #children.
