തലശ്ശേരി:(www.panoornews.in) തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് വന്ന 8 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പൻചെല്ലിവണ്ടിനെ കണ്ടെത്തിയത്.
ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. അപ്പോൾ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുക്കുകയായിരുന്നു.



അത്ഭുതകരമായ രക്ഷാ പ്രവർത്തനമാണ് നടന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണ്. ഉറക്കത്തിലെങ്ങാനും അറിയാതെ ഉള്ളിൽ പോയതാവാമെന്നാണ് നിഗമനം.
An 8-month-old infant has shortness of breath;When he was taken to Thalassery Indira Gandhi Hospital, he found a kompanchelli beetle in his throat.
