ചൊക്ലി:(www.panoornews.in) ചൊക്ലി രാമവിലാസം സ്കൂളിലെ റിട്ട. അധ്യാപകനും, ബഹുമുഖ പ്രതിഭയുമായ ചെമ്പ്ര പാറാലിലെ പി.സി രാമകൃഷ്ണൻ മാസ്റ്റർ (83) നിര്യാതനായി. ഗായകൻ, കവി, നാടകകൃത്ത്, അഭിനേതാവ്, പ്രഭാഷകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച രാമകൃഷ്ണൻ മാസ്റ്റർ വൻ ശിഷ്യ സമ്പത്തിനുടമയാണ്.
പള്ളൂരിലെ പ്രമുഖ തറവാടായ ചിരുകണ്ടോത്ത് തറവാട്ട് കാരണവരാണ്.ശ്രീ ചിരുകണ്ടോത്ത് ക്ഷേത്ര കമ്മിറ്റിയുടെ മുൻനിര ഭാരവാഹിയാണ്. കോയ്യോട്ട് തെരു ശ്രീ വിനായക കലാക്ഷേത്രം രക്ഷാധികാരിയാണ്.
സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് തലശ്ശേരി കണ്ടിക്കൽ എൻ എസ് എസ് ശ്മശാനത്തിൽ നടക്കും. ചൊക്ലി രാമവിലാസം സ്കൂൾ റിട്ട. അധ്യാപിക സതിയാണ് ഭാര്യ. ചൊക്ലി ) മക്കൾ: അണിമ , ഉമ (അദ്ധ്യാപിക വി.എൻ.പി ജി.എച്ച്.എസ്.എസ് പള്ളൂർ ), ഡോ. ഉണ്ണികൃഷ്ണൻ ( അസോസിയറ്റ് പ്രഫസർ , മണിപ്പാൽ).
മരുമക്കൾ: പ്രമോദ് (ഓഫീസർ , മിനിസ്ട്രി ഓഫ് ഹോം അഫയർ സ്), ഹരിദാസൻ (സൂപ്രണ്ട് , കസ്റ്റംസ്), ഡോ. ഗീതു. സഹോദരങ്ങൾ: പരേതയായ പി.സി മാലതി ഭായ് , പി.സി ലീലാവതി, പി.സി ഹരിദാസ് , പരേതനായ പി.സി .രവീന്ദ്രനാഥ്, പി.സി ബാലചന്ദ്രൻ
Chokli Ramavilasam School Retd.Educator and multifaceted genius PC Ramakrishnan Master (83) of Chembra Paral passes away
