---
title: "ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു"
english_title: "The DJ played loud music and dance at the party; The 13-year-old collapsed and died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243279/the-dj-played-loud-music-and-dance-at-the-party-the-13-year-old-collapsed-and-died"
published_at: "2024-10-17T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710ef874b949_6710d2bf68d18_death.jpg"
keywords: []
---

# ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു.

## Article Content

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 13-കാരന്‍ സമര്‍ ബില്ലോറാണ് മരിച്ചത്. ഒരു പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി സമറിന്റെ വീടിനടുത്ത് ഡിജെ പരിപാടി നടന്നിരുന്നു. പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യവെ സമര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

സമര്‍ കുഴഞ്ഞുവീണത് ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ ഡാന്‍സ് തുടര്‍ന്നു. സമറിന്റെ മാതാവ് ജമുന ദേവി കരഞ്ഞുകൊണ്ട് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

തുടർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243279/the-dj-played-loud-music-and-dance-at-the-party-the-13-year-old-collapsed-and-died)