(www.panoornews.in)വടകര റെയിൽവേ സ്‌റ്റേഷനിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒറീസ സ്വദേശി റോഷൻ മെഹർ (27), ഝാർഖണ്ഡ് സ്വദേശി ജയ്‌സറഫ് (33) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും വടകര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ചൈന്നൈയിൽ നിന്നും വരുന്ന ട്രെയിനിൽ നിന്നും പുലർച്ചെ ആറ് മണിയോടെയാണ് ഇരുവരെയും പിടികൂടുന്നത്. പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കുറ്റ്യാടി, ചേലക്കാട് ഭാഗങ്ങളിൽ വിതരണത്തിനായി എത്തിച്ചതാണ് കഞ്ചാവ്.
വടകര എസ്എച്ച്‌ഒ സുനിൽകുമാറിൻ്റെ നിർദ്ദേശ പ്രകാരം എസ്.ഐ രഞ്ജിത്ത്, എസ്.ഐ ബിജു വിജയൻ, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി, എ.എസ്.ഐ ബിനീഷ്, സിപിഒ ശോഭിത് ടി.കെ, സി.പി.ഒ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.
Ganja wrapped in plastic bags and kept in bags at Vadakara railway station; Two people are under arrest