---
title: "നവീൻബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദന ; പാർട്ടി നിലപാട് അംഗീകരിക്കുന്നെന്നും പി.പി ദിവ്യ"
english_title: "Extreme pain at the departure of Naveen Babu; PP Divya said that he accepts the party's position"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243398/extreme-pain-at-the-departure-of-naveen-babu-pp-divya-said-that-he-accepts-the-partys-position"
published_at: "2024-10-18T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711dfc3d31b7_download_(7).jpg"
keywords: []
---

# നവീൻബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദന ; പാർട്ടി നിലപാട് അംഗീകരിക്കുന്നെന്നും പി.പി ദിവ്യ

> **Lead Summary:** സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനത്തിന് പിന്നാലെ വാർത്താക്കുറിപ്പുമായി പി.പി ദിവ്യ. കുറിപ്പിൻ്റെ പൂർണ രൂപം..

## Article Content

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനത്തിന് പിന്നാലെ വാർത്താക്കുറിപ്പുമായി പി.പി ദിവ്യ. കുറിപ്പിൻ്റെ പൂർണ രൂപം..

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു. പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എൻ്റെ നിരപാധിത്വം നിയമവഴിയിലൂ ടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടു ത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243398/extreme-pain-at-the-departure-of-naveen-babu-pp-divya-said-that-he-accepts-the-partys-position)