പാനൂർ :(www.panoornes.in) മൊകേരി പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് സാന്ത്വന കിറ്റുകളുമായി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ജെ.ആർ.സി വിദ്യാർത്ഥികൾ മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ കിറ്റുകൾ ഏറ്റുവാങ്ങി.
സ്കൂൾ പ്രധാനധ്യാപകൻ സി.പി സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംങ്ങ് കമ്മറ്റി പ്രസിഡന്റ് അരവിന്ദൻ, പി.ടി.എ പ്രസിഡന്റ് ജി.വി.രാകേഷ്, പ്രിൻസിപ്പാൾ അനിൽ കുമാർ, ഡപ്യൂട്ടി പ്രധാന അധ്യാപകൻ ടി.കെ ഷാജിൽ, സ്റ്റാഫ് സെക്രട്ടറി വിജിത്ത്, എസ്.ആർ.ജി കൺവീനർ സുലീഷ് എന്നിവർ സംസാരിച്ചു. സരീഷ് രാംദാസ് സ്വാഗതവും, കെ. സീബ നന്ദിയും പറഞ്ഞു.
#Students of #Rajiv Gandhi Memorial Higher #Secondary School JRC with comfort kits for bed patients in #Mokeri Panchayat
