തലശ്ശേരി :(www.panoornews.in) സാമൂഹ്യനീതി വകുപ്പിൻ്റെ 2023 ലെ വയോ സേവന പുരസ്ക്കാരത്തിന് കതിരൂർ കണ്ടുചിറ സ്വദേശി .ജി .രവീന്ദ്രൻ മാസ്റ്റർ അർഹനായി. കായിക മേഖലയിലെ മികച്ച പ്രവർത്തനങ്ങളും സംഭാവനകളും കണക്കിലെടുത്താണ് പുരസ്ക്കാരം .
25,000 രൂപയാണ് പുരസ്കാര തുക. ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.ഭാര്യ. എം എ മീനാക്ഷി. (റിട്ട. അദ്ധ്യാപിക. കതിരൂർ GHSS) മക്കൾ. മീരജ്, സൂരജ് - ഇരുവരും കേരള പോലീസിൽ ജോലി ചെയ്യുന്നു.
#Vyo Seva Puraskaram to# Master #G. Ravindran, #native of #Kathirur
