Sep 25, 2023 01:39 PM

 പാനൂർ :(www.panoornews.in)  പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനെ പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങി.

പാത്തിപ്പാലം കല്ലിൽ താഴ നിധിൻ രാജാണ് ഇന്ന് 11 മണിയോടെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങിയത്. പത്തായക്കുന്നിലെ ഇരുമ്പൻ സജീവൻ എന്ന സജീവനാണ് കഴിഞ്ഞ മാസം 23ന് വെട്ടേറ്റത്.

വള്ള്യായി കുന്നിലെ ക്വാറിയിൽ ലോറിയിൽ വിശ്രമിക്കുകയായിരുന്ന സജീവനെ ഓട്ടോയിൽ എത്തിയ വള്ള്യായി സ്വദേശികളായ എലിപ്പില്ലി ഷാജി, കൃഷ്ണാ നിവാസിൽ ഷിഗിൽ, പാത്തിപ്പാലം സ്വദേശി കല്ലിൽ താഴ നിധിൻരാജ് എന്നിവരുടെ നേതൃത്വത്തിൽ അക്രമിക്കുകയായിരുന്നു.

പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് ഷാജിയും, ഷിഗിലും ഇക്കഴിഞ്ഞ ബുധനാഴ്ച സ്റ്റേഷനിൽ കീഴടങ്ങി. ഇതിന് പിന്നാലെയാണ് നിധിൻ രാജും കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. കഴിഞ്ഞ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം.

#BJP# worker #stabbed in# Panoor;The last #suspect also# surrendered at the#station

Next TV

Top Stories










News Roundup






Entertainment News