ചൊക്ലി:(www.panoornews.in) കോടിയേരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ചൊക്ലിയിൽ നടന്ന ഏകദിന സെമിനാർ കോടിയേരി സ്മൃതി അക്ഷരാർത്ഥത്തിൽ വേറിട്ട അനുഭവമായി.



മുഖവുര ആവശ്യമില്ലാത്ത ജനകീയ നേതാവായ കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന് ഏറെ ഹൃദയബന്ധമുള്ള ചൊക്ലിയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഏകദിന സെമിനാർ നടത്തിയത്. ചൊക്ലിയിൽ പ്രവർത്തിക്കുന്ന കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റിയുമാണ് സെമിനാർ സംഘടിപ്പിച്ചത്. ചൊക്ലി യു.പി.സ്കൂൾ ഗ്രൌണ്ടിൽ വച്ച് അഖിലേന്ത്യാ കിസാൻ സഭ ദേശിയ ജനറൽ സിക്രട്ടറിയും സി.പി. എം. കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. വിജു കൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ലിംഗനീതി മാർക്സിയൻ കാഴ്ചപ്പാടിൽ എന്ന വിഷത്തിൽ ഡോ. പ്രിയയും സെക്യുലറിസം സങ്കൽപവും ഇന്ത്യൻ യാഥാർത്ഥ്യവും എന്ന വിഷയത്തിൽ ഡോ.എ.എം.ഷിനാസ്, ഇന്ത്യൻ അഥവാ ഭാരത ഭരണഘടനയിലെ രാഷ്ട്ര സങ്കൽപം എന്ന വിഷയത്തിൽ ഡോ.സുനിൽ പി. ഇളയിടവും സംസാരിച്ചു.
വർത്തമാന കാലത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികളെപറ്റി ജനങ്ങളെ ഓർമ്മപ്പെടുത്തുക എന്നത് കൂടി സെമിനാറിന്റെ ലക്ഷ്യമാണ്. സെമിനാറിൽ പങ്കെടുക്കുന്നവർക്കായി ഓൺലൈനിൽ പേര് രജിസ്ടർ ചെയ്യാൻ സൗകര്യമുണ്ടായിരുന്നു. 500 ഓളം പേർ സെമിനാറിൽ പങ്കെടുത്തു.
സെമിനാറിൽ കോടിയേരിയുടെ പത്നി വിനോദിനിയുടെ സാന്നിധ്യം ശ്രദ്ധേയമായി. കവിയൂർ രാജഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.വിജയൻ സ്വാഗതം പറഞ്ഞു. എ.വി.ബാലൻ, പി.ഹരീന്ദ്രൻ, കെ.ഇ.കുഞ്ഞബ്ദുള്ള, ഡോ.എ.പി.ശ്രീധരൻ, കെ.കെ.പവിത്രൻ മാസ്റ്റർ, ബിനീഷ് കോടിയേരി, ഡോ. ടി.കെ.മുനീർ ,പവിത്രൻ മൊകേരി എന്നിവർ സംസാരിച്ചു. മൂന്നു സെഷനുകളിലായാണ് സെമിനാർ നടന്നത്.
Dr. Viju Krishnan said that the Modani model is a combination of Modi and Adani in India;Kodiyeri Smriti One Day Seminar Authentic and Comprehensive
