ചൊക്ലി:(www.panoornews.in) ചൊക്ലിയിൽ വെള്ളിയാഴ്ച ഏകദിന സെമിനാർ, ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റിയുമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ചൊക്ലി യു.പി.സ്കൂൾ ഗ്രൌണ്ടിൽ രാവിലെ 10 ന് അഖിലേന്ത്യാ കിസാൻ സഭ ദേശിയ ജനറൽ സിക്രട്ടറി യും സി.പി.ഐ. എം. കേന്ദ്ര കമ്മിറ്റി അംഗവുമായേ ഡോ. വിജു കൃഷ്ണൻ ഉത്ഘാടനം ചെയ്യും.
ലിംഗനീതി മാർക്സിയൻ കാഴ്ചപ്പാടിൽ എന്ന വിഷത്തിൽ ഡോ. പ്രിയയും സെക്യുലറിസം സങ്കൽപവും ഇന്ത്യൻ യാഥാർത്ഥ്യവും എന്ന വിഷയത്തിൽ ഡോ.എ.എം.ഷിനാസ്, ഇന്ത്യൻ അഥവാ ഭാരത ഭരണഘടനയിലെ രാഷ്ട്ര സങ്കൽപം എന്ന വിഷയത്തിൽ ഡോ.സുനിൽ പി. ഇളയിടവും സംസാരിക്കും. വർത്തമാന കാലത്ത് ഇന്ത്യ നേരിടുന്നെ വെല്ലുവിളികളെപറ്റി ജനങ്ങളെ ഓർമ്മപ്പെടുത്തുക കൂടി സെമിനാറിന്റെ ലക്ഷ്യമാെണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
സെമിനാറിൽ പങ്കെടുക്കുന്നവർക്കായി ഓൺലൈനിൽ പേര് രജിസ്ടർ ചെയ്യാൻ സൗകര്യമുണ്ട്. 500 ഓളം പേരെ പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. കെ കെ.പി. വിജയൻ, ടി. ടി.കെ.ശശി, പവിത്രൻ മൊകേരി, എ.പി. സാവിത്രി, ഡോ.ടി.കെ.മുനീർ, സിറോഷ് ലാൽ ദാമോദരൻ, ടി.പി.ഷിജു എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
#Kodiyeri in# memories#One day #seminar on #Friday at #Chokli